Inter Miami vs PSG: 10 വാഴകളെയും വെച്ച് മെസ്സിയെന്ത് ചെയ്യാൻ, മെസ്സിയുടെ കാലം കഴിഞ്ഞെന്ന വിമർശനങ്ങളെ തള്ളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്

അഭിറാം മനോഹർ
തിങ്കള്‍, 30 ജൂണ്‍ 2025 (15:31 IST)
Inter Miami
ഫിഫ ക്ലബ് ലോകകപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ പാരീസ് സെയ്ന്റ് ജര്‍മനെതിരെ എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി മെസ്സിയുടെ ഇന്റര്‍ മയാമി. വ്യക്തിപരമായി മികച്ച നില നീക്കങ്ങള്‍ നടത്താനും ചാന്‍സുകള്‍ ക്രിയേറ്റ് ചെയ്യാനും മെസ്സിക്കായെങ്കിലും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനം നിരാശാജനകമായിരുന്നു. ആക്രമണത്തിലും പ്രതിരോധത്തിലുമെല്ലാം വ്യക്തമായ മേധാവിത്വമാണ് പിഎസ്ജി മത്സരത്തില്‍ പുലര്‍ത്തിയത്. ഇന്റര്‍മയാമിയുടെ പരാജയത്തിന് പിന്നാലെ മെസ്സിയുടെ പ്രകടനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുന്‍ സ്വീഡിഷ് താരവും ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹതാരവുമായിരുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്.
 
ഫ്രാന്‍സിലെ പ്രശസ്ത ഫുട്‌ബോള്‍ മീഡിയയായ ഫുട് മെര്‍ക്കാട്ടോയോട് സംസാരിക്കവെയാണ് ഇബ്രാഹിമോവിച്ച് പ്രതികരിച്ചത്. മെസ്സി തോറ്റെന്നോ?, ഇല്ല തോറ്റത് ഇന്റര്‍ മയാമിയാണ്. മെസ്സിയല്ല. നിങ്ങള്‍ കളി കണ്ടോ?, പിഎസ്ജി കളിച്ചത് മെസ്സിക്കും 10 പ്രതിമകള്‍ക്കും എതിരെയാണ്. പിഎസ്ജിയില്‍ മാഞ്ചസ്റ്ററില്‍ മറ്റേതെങ്കിലും ഒരു ക്ലബിലായിരുന്നെങ്കില്‍ കളി വ്യത്യസ്തമായേനെ. കളിയോടുള്ള സ്‌നേഹം മാത്രമാണ് മെസ്സിയെ ഗ്രൗണ്ടിലെത്തിക്കുന്നത്. വലിയ ഒരു വിഭാഗം കളിക്കാര്‍ക്ക് സാധിക്കാത്തത് മെസ്സിക്ക് ഈ പ്രായത്തിലും കഴിയുന്നു. ഇന്റര്‍ മയാമിയില്‍ പരിശീലകരില്ല. താരങ്ങളില്ല. പന്തില്ലാതെയും എങ്ങനെ കളിക്കണമെന്ന് അറിയുന്നവരില്ല. നിങ്ങള്‍ക്ക് മെസ്സിയെ കുറ്റപ്പെടുത്തണോ?, അവനെ ഒരു യഥാര്‍ഥ ടീമില്‍ ഇടുക. വീണ്ടും സ്റ്റേഡിയം കത്തിച്ച് കളയാന്‍ മെസ്സിക്ക് കഴിയും. കാരണം മെസ്സി പഴയ മെസ്സി തന്നെയാണ്. ഇന്നത്തെ തോല്‍വി അവന്റെയല്ല. ഇന്റര്‍ മയാമിയുടേതാണ്. സ്ലാട്ടന്‍ വ്യക്തമാക്കി
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

തോറ്റെങ്കിലെന്ത്?, ടീമിനെ ഓർത്ത് അഭിമാനം മാത്രം, ഇന്ത്യക്കെതിരായ തോൽവിയിൽ പ്രതികരണവുമായി എയ്ഡൻ മാർക്രം

സച്ചിൻ - ദ്രാവിഡ് സഖ്യത്തെ പിന്നിലാക്കി, ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ഒരുമിച്ച് കളിച്ച റെക്കോർഡ് രോ- കോ സഖ്യത്തിന്

അടുത്ത ലേഖനം
Show comments