Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം: ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

Red Alert In North India News

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 9 ജനുവരി 2023 (08:38 IST)
ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം. ആറു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബീഹാറില്‍ ഓറഞ്ച് അലട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ രണ്ടു ദിവസം കൂടി ശൈത്യ തരംഗം തുടരുമെന്നാണ് അറിയിപ്പ് ഉള്ളത്. കൂടാതെ ശക്തമായ മൂടല്‍മഞ്ഞുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പില്‍ പറയുന്നു.
 
കൊടും തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ഡല്‍ഹിയിലെയും ജാര്‍ഖണ്ഡിലെയും സ്‌കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാരുകള്‍ നിര്‍ദ്ദേശം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും