Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും പരമ്പര, 2024ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പതിനഞ്ചോളം ടെസ്റ്റ് മത്സരങ്ങള്‍

ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും പരമ്പര, 2024ല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പതിനഞ്ചോളം ടെസ്റ്റ് മത്സരങ്ങള്‍
, വെള്ളി, 8 ഡിസം‌ബര്‍ 2023 (18:31 IST)
2025ല്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി 2024ല്‍ ഇന്ത്യ കളിക്കുക പതിഞ്ചോളം ടെസ്റ്റ് മത്സരങ്ങള്‍. ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ അടക്കമാണിത്. ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുന്നത്. പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരം ജനുവരി ആദ്യം നടക്കും.
 
ഇതിന് പിന്നാലെ ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാകും ഇന്ത്യ കളിക്കുക. ഇന്ത്യയില്‍ വെച്ചാണ് ഈ മത്സരങ്ങള്‍ നടക്കുക. തുടര്‍ന്ന് ബംഗ്ലാദേശുമായി 2 ടെസ് മത്സരങ്ങളും ന്യൂസിലന്‍ഡിനെതിരെ 3 ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ കളിക്കും. ഈ മത്സരങ്ങളെല്ലാം ഇന്ത്യയിലാകും നടക്കുക. ഈ പരമ്പരകള്‍ക്ക് ശേഷമാകും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര. ഇത്തവണ ഓസീസില്‍ വെച്ചാകും പരമ്പര നടക്കുക. കഴിഞ്ഞ തവണ ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പര ഇന്ത്യയായിരുന്നു സ്വന്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെസ്സിയും സ്കലോണിയും തമ്മിൽ സ്വരചേർച്ചയില്ല, സൂപ്പർ കോച്ച് റയൽ മാഡ്രിഡിലേയ്ക്കെന്ന് റിപ്പോർട്ടുകൾ