Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിക്ക് തുല്ല്യനായി ആ പാകിസ്താന്‍ ഇതിഹാസം മാത്രം: തുറന്നു പറഞ്ഞ് രവി ശാസ്ത്രി

കോഹ്‌ലിക്ക് തുല്ല്യനായി ആ പാകിസ്താന്‍ ഇതിഹാസം മാത്രം: തുറന്നു പറഞ്ഞ് രവി ശാസ്ത്രി

കോഹ്‌ലിക്ക് തുല്ല്യനായി ആ പാകിസ്താന്‍ ഇതിഹാസം മാത്രം: തുറന്നു പറഞ്ഞ് രവി ശാസ്ത്രി
മുംബൈ , തിങ്കള്‍, 5 മാര്‍ച്ച് 2018 (21:38 IST)
വിരാട് കോഹ്‌ലിക്ക് തുല്ല്യനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ഇതിഹാസം ഇമ്രാന്‍ ഖാന്‍ മാത്രമാണുള്ളതെന്ന് പരിശീലകന്‍ രവി ശാസ്ത്രി.

അസാധ്യ പ്രകടനം തുടരുന്ന കോഹ്‌ലി ലോകോത്തര താരമായിക്കഴിഞ്ഞു. ക്രിക്കറ്റില്‍ എത്തിയ നാളുകളില്‍ പുറത്തെടുത്ത അതേ വീറും വാശിയോടുമാണ് അദ്ദേഹം ഇപ്പോഴും കളിക്കുന്നത്. ഇമ്രാന്‍ ഖാനില്‍ മാത്രമാണ് ഇങ്ങനെയൊരു വീര്യം താന്‍ ഇതിനു മുമ്പ് കണ്ടിരുന്നതെന്നും ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞു.

കോഹ്‌ലി ഗ്രൌണ്ടില്‍ നില്‍ക്കുമ്പോള്‍ ഇമ്രാന്‍ ഖാനെയാണ് എനിക്ക് ഓര്‍മ്മ വരുന്നത്. ഇരുവരും തമ്മില്‍ ഏറെ സാമ്യമുണ്ട്. ടീമിനെ നയിച്ചുകൊണ്ടുപോകുന്നതിലും ജയിക്കാനുള്ള ആവേശവും രണ്ടു പേര്‍ക്കും ഒരു പോലെയാണ്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനുള്ള അപാരമായ കഴിവ് ഇമ്രാനിലുണ്ട്. അതേ നേതൃപാഠവം വിരാടിലുമുണ്ടെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ കോഹ്‌ലി പുറത്തെടുത്ത പ്രകടനത്തില്‍ താന്‍ അതീവ സന്തുഷ്‌ടനാണെന്നും കോഹ്‌ലി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിറ്റിയുടെ കുതിപ്പ് തുടരുന്നു; ഇത്തവണ പരാജയം രുചിച്ചത് ചെ​ൽ​സി​