Webdunia - Bharat's app for daily news and videos

Install App

മെൽ‌ബണിലും തോറ്റാൽ ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ നാണക്കേട്

Webdunia
ശനി, 26 ഡിസം‌ബര്‍ 2020 (17:37 IST)
ഓസ്ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിൽ ഇന്ത്യ വിജയിക്കുകയോ സമനില പിടിക്കുകയോ ചെയ്‌തില്ലെങ്കിൽ കാത്തിരിക്കുന്നത് നാണക്കേടിന്റെ റെക്കോർഡ്. ഇന്ത്യയുടെ 88 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കളിച്ച എല്ലാ ടെസ്റ്റ് മത്സരത്തിലും തോൽ‌ക്കുക എന്ന നാണക്കേടാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.
 
ഈ വർഷം ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തിലും ഇന്ത്യ വിജയിച്ചിട്ടില്ല. മെൽബണിലും കൂടി തോറ്റാൽ ഒരു കലണ്ടര്‍ വര്‍ഷം ഒറ്റ ടെസ്റ്റ് വിജയം പോലുമില്ലാതെ ഇന്ത്യ പൂര്‍ത്തിയാക്കേണ്ടിവരും. ടെസ്റ്റ് ചരിത്രത്തിൽ 19 തവണയാണ് ഒരു ടീം ഇത്തരത്തിൽ ഒരു കലണ്ടർ വർഷം ടെസ്റ്റ് വിജയങ്ങൾ ഇല്ലാതെ പൂർത്തിയാക്കിയിട്ടുള്ളത്.ഇതില്‍ ബംഗ്ലാദേശ് അഞ്ച് തവണയും സിംബാബ്‌വെയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും മൂന്ന് തവണ വീതവും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകള്‍ ഓരോ തവണയും ടെസ്റ്റ് വിജയങ്ങളൊന്നുമില്ലാതെ കലണ്ടർ വർഷം പൂർത്തിയാക്കിയിട്ടുണ്ട്.
 
അതേസമയം ഒരു വിജയം പോലുമില്ലാതെ ഇന്ത്യ ഇതുവരെ ഒരു കലണ്ടർ വർഷവും പൂർത്തിയാക്കിയിട്ടില്ല.ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള നൂറാമത്തെ ടെസ്റ്റാണ് മെൽബണിൽ നടക്കുന്നത് എന്നൊരു പ്രത്യേകതയും ഇന്ന് ആരംഭിക്കുന്ന മത്സരത്തിനുണ്ട്. ഇതുവരെ നടന്ന 99 ടെസ്റ്റുകളിൽ 43 ജയങ്ങളുമായി ഓസ്ട്രേലിയ ബഹുദൂരം മുന്നിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments