India vs Australia, 1st Test Live Updates: സ്മിത്തും പുറത്ത്, ഇന്ന് തന്നെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യ
ഉസ്മാന്‍ ഖവാജയെ ഒരു റണ്ണിന് വീഴ്ത്തി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്
Publish Date: Thu, 09 Feb 2023 (12:50 IST)
Updated Date: Thu, 09 Feb 2023 (13:03 IST)
India vs Australia, 1st Test: നാഗ്പൂര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയ പതറുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് കൂട്ടിച്ചേര്‍ക്കും മുന്‍പ് ഓസീസിന്റെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ 42 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് നേടിയിരിക്കുന്നത്. ടോസ് ലഭിച്ച ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഉസ്മാന്‍ ഖവാജയെ ഒരു റണ്ണിന് വീഴ്ത്തി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ഡേവിഡ് വാര്‍ണറെ മുഹമ്മദ് ഷമി മടക്കി. മാര്‍നസ് ലബുഷാനെ, സ്റ്റീവ് സ്മിത്ത്, മാറ്റ് റെന്‍ഷാ എന്നിവരുടെ വിക്കറ്റുകള്‍ രവീന്ദ്ര ജഡേജയ്ക്കാണ്. ഇന്ന് തന്നെ ഓസീസിനെ ഓള്‍ഔട്ടാക്കാനാണ് ഇന്ത്യയുടെ ശ്രമം. ലബുഷാനെ 49 റണ്‍സും സ്മിത്ത് 37 റണ്‍സും നേടി.