India vs Australia, Champions Trophy Semi Final Live Updates: ടോസ് ഭാഗ്യം ഓസ്‌ട്രേലിയയ്ക്ക്; ആദ്യം ബാറ്റ് ചെയ്യും
സ്റ്റാര്‍ സ്പോര്‍ട്സ്, സ്പോര്‍ട്സ് 18 ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാര്‍ ഒടിടി പ്ലാറ്റ്ഫോമിലും മത്സരം തത്സമയം കാണാം
India vs Australia, Champions Trophy Semi Final
India vs Australia, Champions Trophy Semi Final Live Updates: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ടോസ് ലഭിക്കുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്യാനും ബൗളിങ്ങിനും തയ്യാറായിരുന്നെന്നും അതുകൊണ്ട് ടോസ് നഷ്ടപ്പെട്ടത് നന്നായെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ തുടരും.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി
സ്റ്റാര്‍ സ്പോര്‍ട്സ്, സ്പോര്‍ട്സ് 18 ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാര്‍ ഒടിടി പ്ലാറ്റ്ഫോമിലും മത്സരം തത്സമയം കാണാം.