India vs Australia, 5th Test: നാളെ കാത്തിരിക്കുന്നത് സൂപ്പര്‍ ത്രില്ലര്‍; സിഡ്‌നിയില്‍ എന്തും സംഭവിക്കാം !

മൂന്നാം ദിനമായ നാളെ മുതല്‍ സിഡ്‌നിയിലെ പിച്ചില്‍ ബാറ്റ് ചെയ്യുക അതീവ ദുഷ്‌കരമായിരിക്കും

രേണുക വേണു
ശനി, 4 ജനുവരി 2025 (15:28 IST)
Rishabh Pant

India vs Australia, 5th Test: സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനമായ നാളെ കളി അവസാനിക്കാനാണ് സാധ്യത. രണ്ടാം ദിനമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 32 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സിലെ നാല് റണ്‍സ് ലീഡ് അടക്കം ഇന്ത്യയുടെ ആകെ ലീഡ് 145 ആയിട്ടുണ്ട്. 
 
39 പന്തില്‍ എട്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും 17 പന്തില്‍ ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. റിഷഭ് പന്തിന്റെ കൗണ്ടര്‍ അറ്റാക്കാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. വെറും 33 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ 35 പന്തില്‍ 22 റണ്‍സ് നേടി. കെ.എല്‍.രാഹുല്‍ (20 പന്തില്‍ 13), ശുഭ്മാന്‍ ഗില്‍ (15 പന്തില്‍ 13), വിരാട് കോലി (12 പന്തില്‍ ആറ്) എന്നിവര്‍ നിരാശപ്പെടുത്തി. 13 ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട് ആണ് ഇന്ത്യക്ക് ഭീഷണിയായത്. പാറ്റ് കമ്മിന്‍സും ബ്യു വെബ്സ്റ്ററും ഓരോ വിക്കറ്റ് വീഴ്ത്തി. 
 
മൂന്നാം ദിനമായ നാളെ മുതല്‍ സിഡ്‌നിയിലെ പിച്ചില്‍ ബാറ്റ് ചെയ്യുക അതീവ ദുഷ്‌കരമായിരിക്കും. പിച്ചില്‍ വിള്ളലുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ബാറ്റര്‍മാര്‍ക്കു പ്രതികൂലമായിരിക്കും കാര്യങ്ങള്‍. ലീഡ് 200 ലേക്ക് എത്തിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. അതേസമയം റിഷഭ് പന്തിനെ പോലെ ഒന്നോ രണ്ടോ പേര്‍ കൗണ്ടര്‍ അറ്റാക്ക് കളിച്ചാല്‍ കാര്യങ്ങള്‍ ഓസ്‌ട്രേലിയയുടെ വരുതിയിലേക്ക് വരും. മൂന്നാം ദിനമായ നാളെ ഒരു സൂപ്പര്‍ ത്രില്ലറിനായിരിക്കും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments