Virat Kohli: ഓസ്‌ട്രേലിയയിലേക്ക് ടെസ്റ്റ് കളിക്കാന്‍ ഇനിയൊരു വരവുണ്ടാകില്ല; ഔട്ട്‌സൈഡ് ഓഫ് ബോളില്‍ വീണ്ടും അടിതെറ്റി കോലി
പ്രായം പരിഗണിക്കുമ്പോള്‍ കോലിയുടെ ഓസ്‌ട്രേലിയയിലെ അവസാന ടെസ്റ്റായിരിക്കും ഇത്
Virat Kohli: സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി വിരാട് കോലി. 12 ബോളില്‍ ആറ് റണ്‍സെടുത്ത് കോലി പുറത്തായി. ഓഫ് സ്റ്റംപിനു പുറത്തേക്കുള്ള പന്തില്‍ ബാറ്റ് വെച്ച് തന്നെയാണ് കോലിയുടെ പുറത്താകല്‍. സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്താണ് കോലിയുടെ ക്യാച്ചെടുത്തത്.
പ്രായം പരിഗണിക്കുമ്പോള്‍ കോലിയുടെ ഓസ്‌ട്രേലിയയിലെ അവസാന ടെസ്റ്റായിരിക്കും ഇത്. സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമില്‍ കൂടിയായതിനാല്‍ താരത്തിന്റെ റെഡ് ബോള്‍ കരിയറിനു തന്നെ ഒരുപക്ഷേ ഉടന്‍ അന്ത്യമായേക്കാം.
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ കോലിയുടെ കരിയറിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്തവണത്തേത്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ സെഞ്ചുറി മാത്രമാണ് കോലിക്ക് ഇത്തവണ ആശ്വസിക്കാന്‍ വക നല്‍കുന്നത്. 5, 100, 7, 11, 3, 36, 5, 17, 6 എന്നിങ്ങനെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ കോലിയുടെ വ്യക്തിഗത സ്‌കോറുകള്‍. ഒന്‍പത് ഇന്നിങ്‌സുകളില്‍ നിന്നായി 21.11 ശരാശരിയില്‍ 190 റണ്‍സ് മാത്രമാണ് കോലി സ്‌കോര്‍ ചെയ്തിരിക്കുന്നത്.