Webdunia - Bharat's app for daily news and videos

Install App

പേസ് കരുത്ത് തിരിഞ്ഞു കൊത്തും ?; ബുമ്രയുടെ 150 കിലോമീറ്റര്‍ വേഗത ഭയന്ന് ഓസീസ് - ആശങ്ക നിറച്ച് പെര്‍ത്ത്

പേസ് കരുത്ത് തിരിഞ്ഞു കൊത്തും ?; ബുമ്രയുടെ 150 കിലോമീറ്റര്‍ വേഗത ഭയന്ന് ഓസീസ് - ആശങ്ക നിറച്ച് പെര്‍ത്ത്

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (15:30 IST)
പ്രതീക്ഷകള്‍ തകിടം മറിച്ച് അഡ്‌ലെയ്‌ഡില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തതോടെ പെര്‍ത്തില്‍ വിജയം സ്വന്തമാക്കാനുറച്ച് ഓസ്‌ട്രേലിയ. പേസര്‍മാരുടെ പറുദീസയായ പെര്‍ത്തില്‍ നടക്കുന്ന രണ്ടാം ടെസ്‌റ്റില്‍  
ഇന്ത്യയെ വീഴ്‌ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് അതിഥേയര്‍.

ഇതോടെയാണ് രണ്ടാം ടെസ്‌റ്റ് നടക്കുന്ന പെര്‍ത്തിലെ വാക്കാ സ്‌റ്റേഡിയത്തിലെ പിച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അനുകൂല പിച്ചൊരിക്കിയിട്ടും ആദ്യ ടെസ്‌റ്റില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തതാണ് ഓസീസ് മാനേജ്‌മെന്റിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

പേസും ബൌണ്‍സും ഒളിഞ്ഞിരുന്ന ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ പിച്ചിന്റെ നിലവാരം മാറിമറിഞ്ഞത് ശ്രദ്ധേയമാണ്. നവീകരിച്ച പിച്ചിലാണ് രണ്ടം ടെസ്‌റ്റ് കളിക്കേണ്ടതെന്നതും ഇരു ടീമുകളെയും ആശങ്കപ്പെടുത്തുന്നുണ്ട്.

പെര്‍ത്തിലെ പിച്ചിന് വേഗം കുറഞ്ഞെന്ന വിമര്‍ശനവും നിഗമനവും ശക്തമാണെങ്കിലും ‘ഡ്രോപ് ഇന്‍ പിച്ച് ‘ ആണ് ഒരുക്കിയിരിക്കുന്നത്. പിച്ച് പേസര്‍മാരെയും സ്‌പിന്നര്‍മാരെയും അകമഴിഞ്ഞ് സഹായിക്കുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പിച്ചില്‍ നിന്ന് ഇന്ത്യക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെടുന്നത്.

പെര്‍ത്തില്‍ റിവേഴ്സ് സ്വിഗ് ലഭിക്കുമെന്നതാണ് പേസ് ബൗളര്‍മാര്‍ക്ക് അനുഗ്രഹമാകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്‌റ്റാര്‍ക്കിനാകും നേട്ടമുണ്ടാക്കാന്‍ കഴിയുക. അതേസമയം, അഡ്‌ലെയ്‌ഡില്‍ ബുമ്രയുടെ പന്തുകള്‍ 150 കീലോമീറ്ററിനപ്പുറം ചീറിപ്പാഞ്ഞിരുന്നു. ഇഷാന്ത് ശര്‍മ്മയുടെ തീ പാറും  ബൌണ്‍സറും കഴിഞ്ഞ മത്സരത്തില്‍ കണ്ടിരുന്നു. ഇതാണ് ഓസ്‌ട്രേലിയന്‍ ടീമിനെ അലട്ടുന്നത്.

പേസ് കരുത്തിൽ ഇന്ത്യയെ വീഴ്ത്തുകയെന്ന തന്ത്രം തിരിഞ്ഞു കൊത്തുമെന്ന ഭയവും ഓസീസിനുണ്ട്. അഡ്‌ലെയ്ഡില്‍ പുല്ലുള്ള പിച്ച് ഒരുക്കിയിട്ടും വിജയം കണ്ടത് ഇന്ത്യയാണ്. മുഹമ്മദ് ഷാമിയുടെ കൃത്യതയും, ഗതി മനസിലാക്കാന്‍ കഴിയാത്ത ബുമ്രയുടെ പന്തുകളും അപകടം വിതയ്‌ക്കുമെന്ന ധാരണം അതിഥേയര്‍ക്കുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Kolkata Knight Riders vs Punjab Kings: ബെയര്‍സ്‌റ്റോ കൊടുങ്കാറ്റില്‍ കൊല്‍ക്കത്ത 'എയറില്‍'; പഞ്ചാബിന് ചരിത്ര ജയം

ദേവ്ദത്തിനെ കൊടുത്ത് ആവേശിനെ വാങ്ങി, രാജസ്ഥാൻ റോയൽസിനടിച്ചത് രണ്ട് ലോട്ടറി

അണ്ണന്‍ അല്ലാതെ വേറാര്, ടി20 ലോകകപ്പിന്റെ അംബാസഡറായി യുവരാജിനെ പ്രഖ്യാപിച്ച് ഐസിസി

T20 Worldcup: കോലിയും വേണ്ട, ഹാര്‍ദ്ദിക്കും വേണ്ട: ലോകകപ്പിനായുള്ള തന്റെ ഇലവന്‍ പ്രഖ്യാപിച്ച് സഞ്ജയ് മഞ്ജരേക്കര്‍

14 കളികളിലും ഓപ്പണർമാർക്ക് തിളങ്ങാനാകില്ലല്ലോ, ഹൈദരാബാദിന്റെ തോല്‍വിയില്‍ ഡാനിയേല്‍ വെറ്റോറി

അടുത്ത ലേഖനം
Show comments