Webdunia - Bharat's app for daily news and videos

Install App

മൂന്നാമങ്കത്തിനൊരുങ്ങി ടീം ഇന്ത്യ, കാത്തിരിപ്പുമായി സഞ്ജു !

Webdunia
ഞായര്‍, 10 നവം‌ബര്‍ 2019 (10:51 IST)
ദില്ലിയിലെ പരാജയത്തിനു രാജ്‌കോട്ടിൽ ബാറ്റുകൊണ്ട് മറുപടി നൽകിയ ടീം ഇന്ത്യയ്ക്ക് ഇത് അവസാന പോരാട്ടം. ബംഗ്ലാദേശിനും അങ്ങനെ തന്നെ. രാജ്കോട്ട് ആവര്‍ത്തിക്കാൻ ഇന്ത്യയും ദില്ലി ആവർത്തിക്കാൻ ബംഗ്ലാദേശും കച്ചകെട്ടി ഒരുങ്ങിയിരിക്കുകയാണ്. രോഹിത് ശര്‍മയും കൂട്ടരും നാഗ്പുരില്‍ ഇറങ്ങുമ്പോൾ ജയത്തേക്കാൾ കുറഞ്ഞൊതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. രാത്രി ഏഴിനാണ് മത്സരം.
 
കഴിഞ്ഞ കളികളില്‍ ഇടം കിട്ടാതിരുന്ന മലയാളിതാരം സഞ്ജു സാംസണ് ഇത്തവണ അവസരം കിട്ടുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ടു കളിയിലും ഇന്ത്യ ഒരേ ടീമിനെയാണ് വിന്യസിച്ചത്. നാഗ്പുരില്‍ മാറ്റങ്ങളുണ്ടായേക്കും. ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ പരീക്ഷിക്കുമോ എന്നതില്‍ തീരുമാനമായിട്ടില്ല.
 
ബൗളര്‍മാരില്‍ മങ്ങിയ പേസര്‍ ഖലീല്‍ അഹമ്മദ് പുറത്തിരുന്നേക്കും. ശാര്‍ദുല്‍ താക്കൂറാകും പകരക്കാരന്‍. ബംഗ്ലാദേശ് നിരയില്‍ മാറ്റങ്ങളുണ്ടായേക്കില്ല. അവസാന 11 കളികളില്‍ എട്ടിലും ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ച സ്റ്റേഡിയമാണ് നാഗ്പുരിലേത്. മഴയുടെ ആശങ്കകള്‍ ഒട്ടുമില്ല.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments