India vs England 1st ODI: ഫോം വീണ്ടെടുക്കാന്‍ കോലിയും രോഹിത്തും; ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം ഇന്ന്
ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പരയായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്
India vs England 1st ODI: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കു ഇന്നു തുടക്കം. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയില്‍ ഉള്ളത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30 മുതല്‍ നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ വിരാട് കോലി, കെ.എല്‍.രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫിക്കു മുന്നോടിയായി ഇന്ത്യ കളിക്കുന്ന ഏകദിന പരമ്പരയായതിനാല്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്. സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.
ഇന്ത്യ, സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി
ഇംഗ്ലണ്ട്, സാധ്യത ഇലവന്‍: ബെന്‍ ഡക്കറ്റ്, ഫിലിപ് സാള്‍ട്ട്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍, ലിയാം ലിവിങ്സ്റ്റണ്‍, ജേക്കബ് ബെതേല്‍, ബ്രണ്ടന്‍ കാഴ്‌സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാക്കിബ് മഹ്‌മൂദ്
രണ്ടാം ഏകദിനം - ഫെബ്രുവരി 9, ഞായര്‍ - ബാരാബതി സ്റ്റേഡിയം കട്ടക്ക്
മൂന്നാം ഏകദിനം - ഫെബ്രുവരി 12 ബുധന്‍, നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദബാദ്