India vs England 5th T20 Match: 'അയ്യയ്യേ നാണക്കേട്' അഭിഷേക് ശര്‍മയെടുത്ത സ്‌കോര്‍ പോലും അടിക്കാതെ ഇംഗ്ലണ്ട്
സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍
India vs England 5th T20 Match
India vs England 5th T20 Match: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇംഗ്ലണ്ടിനു നാണക്കേട്. പരമ്പര 4-1 നു ഇന്ത്യ സ്വന്തമാക്കി. മൂന്നാം ട്വന്റി 20 യില്‍ മാത്രമാണ് ഇംഗ്ലണ്ടിനു ജയിക്കാന്‍ സാധിച്ചത്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ട്വന്റി 20 യില്‍ 150 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 97 നു ഓള്‍ഔട്ടായി.
സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 54 പന്തില്‍ ഏഴ് ഫോറും 13 സിക്‌സും സഹിതം 135 റണ്‍സാണ് അഭിഷേക് നേടിയത്. അഭിഷേക് ശര്‍മ ഒറ്റയ്ക്കു അടിച്ചെടുത്ത റണ്‍സിനേക്കാള്‍ 38 റണ്‍സ് കുറവാണ് ഇംഗ്ലണ്ടിന്റെ പത്ത് കളിക്കാരും ചെയ്തത് സ്‌കോര്‍ ചെയ്തത്. ശിവം ദുബെ 13 പന്തില്‍ 30 റണ്‍സും തിലക് വര്‍മ 15 പന്തില്‍ 24 റണ്‍സും നേടി.
ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (23 പന്തില്‍ 55) അര്‍ധ സെഞ്ചുറി നേടിയതൊഴിച്ചാല്‍ ഇംഗ്ലണ്ട് നിരയില്‍ മറ്റാരും തിളങ്ങിയില്ല. ഇന്ത്യക്കായി മുഹമ്മദ് ഷമി 2.3 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ, അഭിഷേക് ശര്‍മ എന്നിവര്‍ക്കു രണ്ട് വീതം വിക്കറ്റുകള്‍. രവി ബിഷ്‌ണോയ് ഒരു വിക്കറ്റ് സ്വന്തമാക്കി.