Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England 2ns T20: കോലി രോഹിത്തിനൊപ്പം ഓപ്പണറാകുമോ? ദീപക് ഹൂഡയെ നിലനിര്‍ത്താന്‍ സാധ്യത

India vs England 2ns T20: കോലി രോഹിത്തിനൊപ്പം ഓപ്പണറാകുമോ? ദീപക് ഹൂഡയെ നിലനിര്‍ത്താന്‍ സാധ്യത
, ശനി, 9 ജൂലൈ 2022 (11:24 IST)
India vs England 2nd T20: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും വലിയ ആശങ്കയിലാണ്. വിരാട് കോലി അടക്കമുള്ള സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഇന്നത്തെ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കുക ദുഷ്‌കരമായ ഒരു ജോലിയാണ്. മികച്ച ഫോമിലുള്ള ദീപക് ഹൂഡ, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെ പുറത്തിരുത്തുമെന്നാണ് ദ്രാവിഡും രോഹിത്തും തലപുകഞ്ഞ് ആലോചിക്കുന്നത്. 
 
കോലി വണ്‍ഡൗണ്‍ തന്നെ ഇറങ്ങുകയാണെങ്കില്‍ മികച്ച ഫോമിലുള്ള ദീപക് ഹൂഡ ഇന്ന് കളിക്കില്ല. രോഹിത് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ തന്നെ ഓപ്പണറായി ഇറങ്ങുകയും ചെയ്യും. എന്നാല്‍ ദീപക് ഹൂഡയെ മാറ്റിനിര്‍ത്തുന്നതിനോട് ദ്രാവിഡിന് അടക്കം താല്‍പര്യക്കുറവുണ്ട്. അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 യിലും മികച്ച പ്രകടനമാണ് ഹൂഡ കാഴ്ചവെച്ചത്. മാത്രമല്ല പാര്‍ട് ടൈം ബൗളര്‍ എന്ന നിലയിലും ഹൂഡയെ ഉപയോഗിക്കാം. 
 
ഇഷാന്‍ കിഷനെ മാറ്റി രോഹിത്തിനൊപ്പം കോലി ഓപ്പണറാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ ദീപക് ഹൂഡ വണ്‍ഡൗണ്‍ ആയി തന്നെ ഇറങ്ങും. ട്വന്റി 20 യില്‍ ഓപ്പണര്‍ റോളില്‍ കോലി നേരത്തെ തിളങ്ങിയിട്ടുമുണ്ട്. കോലിയെ ഓപ്പണറാക്കി ഹൂഡയെ നിലനിര്‍ത്താനാണ് നിലവിലെ സാധ്യത. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs England, 2nd T 20: ഇനിയൊരു അവസരമില്ല, വിരാട് കോലിക്ക് ഇംഗ്ലണ്ടില്‍ നിര്‍ണായകം; തിളങ്ങിയില്ലെങ്കില്‍ ലോകകപ്പ് കളിക്കില്ല !