അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സില്‍ എറിഞ്ഞൊതുക്കി ഇന്ത്യന്‍ വനിതകള്‍. ടൂര്‍ണമെന്റില്‍ ഇതുവരെയും പരാജയമറിയാതെ എത്തിയ ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടുമ്പോള്‍ ഇഞ്ചോടിഞ്ച് ഏറ്റുമുട്ടലാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് മുന്നില്‍ ദക്ഷിണാഫ്രിക്ക തകര്‍ന്നടിയുകയായിരുന്നു.
23 റണ്‍സുമായി മൈക്ക് വാന്‍ വൂര്‍സ്റ്റാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്ക് വേണ്ടി ഗോങ്കാടി തൃഷ 3 വിക്കറ്റും പരുണിക സിസോദിയ,ആയുഷി ശുക്ല,വൈഷ്ണവി ശര്‍മ എന്നിവര്‍ 2 വിക്കറ്റ് വീതവും ഷബ്‌നം ഷക്കീല്‍ ഒരു വിക്കറ്റും സ്വന്തമാക്കി. മലയാളി താരം ജോഷിതയ്ക്ക് വിക്കറ്റുകളൊന്നും നേടാനായില്ല.