Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England, 5th Test: ബുംറയില്ലാതെ ഇന്ത്യ, സ്റ്റോക്‌സിനെ പുറത്തിരുത്തി ഇംഗ്ലണ്ട്; ജീവന്‍മരണ പോരാട്ടം ഓവലില്‍

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുക

India vs England, India vs England 5th Test Oval, Oval Test, ഇന്ത്യ ഇംഗ്ലണ്ട്, ഓവല്‍ ടെസ്റ്റ്, ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര

രേണുക വേണു

Oval , വ്യാഴം, 31 ജൂലൈ 2025 (08:41 IST)
India vs England 5th Test

India vs England, 5th Test: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനു ഇന്ന് ഓവലില്‍ തുടക്കം. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയില്‍ 2-1 നു ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണ്. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഓവലില്‍ ജയം അനിവാര്യം. 
 
ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് മത്സരം ആരംഭിക്കുക. സോണി സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം. 
 
ജസ്പ്രിത് ബുംറയും റിഷഭ് പന്തും ഇല്ലാതെയാണ് ഇന്ത്യ ഓവലില്‍ ഇറങ്ങുക. ബുംറയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. നാലാം ടെസ്റ്റില്‍ കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് റിഷഭ് പന്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറാകും. ബുംറയ്ക്ക് പകരം അര്‍ഷ്ദീപ് സിങ്ങും നാലാം മത്സരത്തില്‍ ഇറങ്ങിയ അന്‍ഷുല്‍ കംബോജിനു പകരം ആകാശ് ദീപും കളിച്ചേക്കും. ശര്‍ദുല്‍ താക്കൂറിനു പകരം കുല്‍ദീപ് യാദവിനെ ഇറക്കാനും സാധ്യത. 
 
ഇന്ത്യ, സാധ്യത ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്‌

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ