Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം
ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറും ഓവല്‍ സ്റ്റേഡിയത്തിലെ ചീഫ് ക്യൂറേറ്ററായ ലീ ഫോര്‍ട്ടിസും തമ്മില്‍ ചൂടേറിയ വാഗ്വാദമുണ്ടായതായി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടീമുകള്‍. പരമ്പരയില്‍ നിലവില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്. വ്യാഴാഴ്ച ഓവലിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഇതിനിടെ ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീറും ഓവല്‍ സ്റ്റേഡിയത്തിലെ ചീഫ് ക്യൂറേറ്ററായ ലീ ഫോര്‍ട്ടിസും തമ്മില്‍ ചൂടേറിയ വാഗ്വാദമുണ്ടായതായി വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
പരിശീലകനത്തിനിടെ അസ്വസ്ഥനായ ഗംഭീര്‍ ക്യൂറേറ്ററുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെയും ഇന്ത്യന്‍ ബാറ്റിങ് പരിശീലകനായ നിതാന്‍ഷു കൊട്ടക് ഇടപെട്ട് രംഗം ശാന്തമാക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇതെനിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുമെന്ന് ഫോര്‍ട്ടിസ് ഗംഭീറിനോട് പറഞ്ഞതോടെയാണ് രൂക്ഷമായ വാക് തര്‍ക്കം ആരംഭിച്ചത്. നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ പറ്റുന്നതെങ്കില്‍ പോയി ചെയ്യു എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഈ ഘട്ടത്തിലാണ് നിതാന്‍ഷു ഇടപെടല്‍ നടത്തി ഇരുവരെയും പിടിച്ചുമാറ്റിയത്.ബൗളിങ് പരിശീലകനായ മോന്‍ മോര്‍ക്കല്‍,സഹപരിശീലകരം മറ്റ് സപ്പോര്‍ട്ടിങ് സ്റ്റാഫുകളും ഈ ഘട്ടത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
അവസാന മത്സരത്തിലെ പിച്ചിന്റെ സ്വഭാവത്തെ സംബന്ധിച്ചാണ് ഇരുവരും തര്‍ക്കിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.