ഹസിന്‍ നല്‍കിയ ‘ഒരു ലക്ഷത്തിന്റെ’ പണി; നീക്കം പാളിയതോടെ ഷമി കോടതി കയറും
ഹസിന്‍ നല്‍കിയ ‘ഒരു ലക്ഷത്തിന്റെ’ പണി; നീക്കം പാളിയതോടെ ഷമി കോടതി കയറും
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് ടീമില്‍ ഇടം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം മുഹമ്മദ് ഷമിയെ തേടി അശുഭവാര്‍ത്ത. ഭാര്യ ഹസിന്‍ ജഹാന് നല്‍കിയ ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് താരത്തോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി.
ഷമി നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയതിനെത്തുടര്‍ന്ന് ഹസിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ കൊല്‍ക്കത്ത അലിപോര്‍ കോടതി ഉത്തരവിട്ടത്.
മാര്‍ച്ച് 20നാണ് ഷാമി ഹസിന് ചെക്ക് നല്‍കിയത്. ഇത് ബാങ്കില്‍ ഹാജരാക്കിയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ ബൗണ്‍സായി. തുടര്‍ന്ന് ഹസിന്‍ ഷമിക്കെതിരെ പരാതി നല്‍കിയത്.
ഷമിക്ക് നിരവധി സ്‌ത്രീകളുമായി ബന്ധമുണ്ടെന്നും ഭര്‍ത്താവിന്റെ കുടുംബത്തില്‍ നിന്നും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നും ആരോപിച്ചാണ് ഹസില്‍ പൊലീസിനെ സമീപിച്ചത്. ഇതു സംബന്ധിച്ച കേസ് നടപടികള്‍ കോടതിയില്‍ തുടരുകയാണ്.