ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനമത്സരത്തിലെ തകര്‍പ്പന്‍ സെഞ്ചുറിയോടെ ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഉപനായകന്‍ ശുഭ്മാന്‍ ഗില്‍. കഴിഞ്ഞ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഗില്‍ ഒരു സ്ഥാനം മുന്നേറി രണ്ടാമതെത്തി. ഏകദിന പരമ്പരയിലെ ആദ്യ 2 ഏകദിനങ്ങളില്‍ ഗില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു.
മത്സരത്തില്‍ 102 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിയത്. ഇന്നിങ്ങ്‌സിനിടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗതയില്‍ 2500 റണ്‍സ് പിന്നിടുന്ന താരമെന്ന റെക്കോര്‍ഡും താരം സ്വന്തമാക്കി. തന്റെ അമ്പതാമത്തെ ഇന്നിങ്ങ്‌സിലാണ് ഗില്‍ റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.53 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഈ നേട്ടത്തിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയുടെ റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.