India vs England, 4th Test: മാഞ്ചസ്റ്ററില്‍ മേല്‍ക്കൈ നേടാന്‍ ഇന്ത്യ; ലക്ഷ്യം 450 റണ്‍സ്
37 പന്തില്‍ 19 റണ്‍സുമായി രവീന്ദ്ര ജഡേജയും 36 പന്തില്‍ 19 റണ്‍സുമായി ശര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍
Yashasvi jaiswal and Sai Sudarshan
India vs England, 4th Test: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ 83 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടാം ദിനമായ ഇന്ന് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ കൊണ്ട് 200 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
37 പന്തില്‍ 19 റണ്‍സുമായി രവീന്ദ്ര ജഡേജയും 36 പന്തില്‍ 19 റണ്‍സുമായി ശര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍. ഇന്ത്യക്കായി യശസ്വി ജയ്‌സ്വാള്‍ (107 പന്തില്‍ 58 റണ്‍സ്), സായ് സുദര്‍ശന്‍ (151 പന്തില്‍ 61 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ 98 പന്തില്‍ 46 റണ്‍സെടുത്തു. 48 പന്തില്‍ 37 റണ്‍സെടുത്ത റിഷഭ് പന്തിനു പരുക്കിനെ തുടര്‍ന്ന് റിട്ടയേര്‍ഡ് ഹര്‍ട്ട് ആകേണ്ടിവന്നു. നായകന്‍ ശുഭ്മാന്‍ ഗില്‍ (23 പന്തില്‍ 12) നിരാശപ്പെടുത്തി.
ടോസ് ലഭിച്ച ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനു അയക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി നായകന്‍ ബെന്‍ സ്റ്റോക്‌സ് രണ്ടും ക്രിസ് വോക്‌സ്, ലിയാം ഡ്വസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.