India vs New Zealand, Champions Trophy Final 2025: 'തുടക്കം തന്നെ പാളി'; ഇന്ത്യക്ക് വീണ്ടും ടോസ് നഷ്ടം, കിവീസ് ആദ്യം ബാറ്റ് ചെയ്യും
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചാംപ്യന്‍സ് ട്രോഫി കലാശപോരാട്ടം നടക്കുന്നത്
India vs New Zealand, Champions Trophy Final
India vs New Zealand, Champions Trophy Final Scorecard: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് ലഭിച്ച ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇത് 15-ാം തവണയാണ് ഏകദിനത്തില്‍ ഇന്ത്യക്ക് തുടര്‍ച്ചയായി ടോസ് നഷ്ടമാകുന്നത്.
ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചാംപ്യന്‍സ് ട്രോഫി കലാശപോരാട്ടം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ജിയോ ഹോട്ട്സ്റ്റാര്‍, സ്‌പോര്‍ട്‌സ് 18 എന്നിവയില്‍ മത്സരം തത്സമയം കാണാം.
ഇന്ത്യ, പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി
ന്യൂസിലന്‍ഡ്, പ്ലേയിങ് ഇലവന്‍: വില്‍ യങ്, രചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാതം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, നഥാന്‍ സ്മിത്ത്, കെയ്ല്‍ ജാമിസണ്‍, വില്യം റൂര്‍ക്ക്