നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഫൈനലിനു ആതിഥേയത്വം വഹിക്കുന്നത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ്. ബാറ്റിങ് അല്‍പ്പം ദുഷ്‌കരമാണ് ദുബായ് ഗ്രൗണ്ട്. ഓസ്ട്രേലിയയെയും, സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്. ഇന്ന് ഉച്ചയ്ക്കാണ് മത്സരം നടക്കുക.
ഞെട്ടിക്കുന്ന റിപ്പോട്ടുകളാണ് ഇപ്പോൾ ഇന്ത്യൻ ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത്. സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിക്ക് പരിശീലനത്തിനിടയിൽ കാൽ മുട്ടിന് പരിക്കേറ്റു. ബാറ്റിംഗ് പരിശീലനത്തിനിടയിൽ പേസ് ബോൾ നേരിടുന്ന സമയത്താണ് പന്ത് കാൽ മുട്ടിൽ കൊണ്ട് പരിക്ക് സംഭവിച്ചത്. ശക്തമായ വേദനയെ തുടർന്ന് താരം ഉടൻ തന്നെ പരിശീലനം നിർത്തി ഫിസിയോയുടെ ചികിത്സ തേടി. നിലവിലെ സാഹചര്യത്തിൽ പരിക്ക് അതീവ ഗുരുതരമല്ല.
ഫൈനലിൽ ന്യുസിലാൻഡിനെതിരെ ഇന്ത്യ സജ്ജമാക്കിയ ബ്രഹ്മാസ്ത്രമാണ് വിരാട് കോഹ്ലി. അദ്ദേഹം ഫൈനലിൽ ഉണ്ടാകും എന്ന് തന്നെയാണ് കോച്ചിങ് സ്റ്റാഫുകൾ പറയുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്നായി വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. താരം 217 റൺസാണ് നേടിയിരിക്കുന്നത്. കൂടാതെ ബോളിങ്ങിൽ 4 മത്സരങ്ങളിൽ നിന്നായി 8 വിക്കറ്റുകളോടെ മുഹമ്മദ് ഷമിയുമാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് വേട്ടക്കാരൻ.