India vs Pakistan Match, Champions Trophy: 'എല്ലാരും സെറ്റല്ലേ' ഇന്ത്യ-പാക്കിസ്ഥാന്‍ പോര് നാളെ; പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകുമോ?
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തും
India vs Pakistan Match, Champions Trophy: ചാംപ്യന്‍സ് ട്രോഫിയില്‍ എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം നാളെ. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്കു 2.30 മുതലാണ് മത്സരം. ടോസ് രണ്ടിന്. ചാംപ്യന്‍സ് ട്രോഫിയിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിര്‍ത്തും. സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ
പാക്കിസ്ഥാന്‍ സാധ്യത ഇലവന്‍: ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, സല്‍മാന്‍ അഗ, തയ്യബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്
ഇന്ത്യക്കെതിരെ തോറ്റാല്‍ ആതിഥേയരായ പാക്കിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി സെമി കാണാതെ പുറത്താകും.