Select Your Language

Notifications

webdunia
webdunia
webdunia
webdunia

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് 316 റൺസ് വിജയലക്ഷ്യം

AFG vs SA: റിക്കിൾട്ടണിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ അഫ്ഗാന് 316 റൺസ് വിജയലക്ഷ്യം

അഭിറാം മനോഹർ

, വെള്ളി, 21 ഫെബ്രുവരി 2025 (18:22 IST)
ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ മികച്ച സ്‌കോര്‍ സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക തുടക്കം തന്നെ ഓപ്പണര്‍ ടോണി ഡി സോര്‍സിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും നായകന്‍ തെമ്പ ബവുമായും റിയാന്‍ റിക്കള്‍ട്ടണും അടങ്ങുന്ന മുന്‍നിര മികച്ച തുടക്കമാണ് നല്‍കിയത്.
 
58 റണ്‍സുകള്‍ നേടിയ തെമ്പ ബവുമ മടങ്ങിയെങ്കിലും സെഞ്ചുറിയുമായി ടീമിനെ മികച്ച നിലയിലെത്തിക്കാന്‍ റിയാന്‍ റിക്കിള്‍ട്ടണായി. 106 പന്തില്‍ 103 റണ്‍സെടുത്ത താരത്തിന് റാസി വാന്‍ ഡെര്‍ ഡസനും എയ്ഡന്‍ മാര്‍ക്രവും മികച്ച പിന്തുണയാണ് നല്‍കിയത്. ഇരുവരും അധസെഞ്ചുറികളുമായി തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച എയ്ഡന്‍ മാര്‍ക്രമാണ് ടീം സ്‌കോര്‍ 300 കടത്തിയത്. അഫ്ഗാനായി മുഹമ്മദ് നബി 2 വിക്കറ്റും ഫസല്‍ ഹഖ് ഫാറൂഖി, ഒമര്‍സായ്, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala vs Gujarat: പോകാന്‍ വരട്ടെ, ഒന്നും കഴിഞ്ഞിട്ടില്ല രാമാ... കേരള- ഗുജറാത്ത് മത്സരത്തില്‍ വീണ്ടും ട്വിസ്റ്റ്, 81 റണ്‍സിനിടെ കേരളത്തിന്റെ 4 വിക്കറ്റ് നഷ്ടമായി!