Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs South Africa 3rd ODI: തോറ്റപ്പോള്‍ ബോധം തെളിഞ്ഞു; മൂന്നാം ഏകദിനത്തില്‍ 'ഓള്‍റൗണ്ടര്‍ കട്ട്', തിലക് വര്‍മ കളിക്കും

ഏകദിനത്തില്‍ തുടര്‍ച്ചയായി 20 തവണ ടോസ് നഷ്ടമായ ശേഷമാണ് ഇന്ത്യക്ക് ഇപ്പോള്‍ ടോസ് അനുകൂലമായിരിക്കുന്നത്

KL Rahul

രേണുക വേണു

, ശനി, 6 ഡിസം‌ബര്‍ 2025 (13:23 IST)
India vs South Africa 3rd ODI: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനത്തിനു വിശാഖപട്ടണത്ത് തുടക്കം. ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഏകദിന പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോള്‍. 
 
ഏകദിനത്തില്‍ തുടര്‍ച്ചയായി 20 തവണ ടോസ് നഷ്ടമായ ശേഷമാണ് ഇന്ത്യക്ക് ഇപ്പോള്‍ ടോസ് അനുകൂലമായിരിക്കുന്നത്. അവസാനമായി ഇന്ത്യക്ക് ഏകദിനത്തില്‍ ടോസ് ലഭിച്ചത് 2023 ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനു എതിരെയാണ്. ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനം വരെ ഇന്ത്യക്ക് ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ടിരുന്നു. 
 
രണ്ടാം ഏകദിനത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഒഴിവാക്കി പകരം തിലക് വര്‍മ പ്ലേയിങ് ഇലവനില്‍ എത്തി. 
 
ഇന്ത്യ, പ്ലേയിങ് ഇലവന്‍: കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

New Zealand vs West Indies: ഇത് ജയത്തോളം പോന്ന സമനില, 72-4 ല്‍ നിന്ന് 457 ലേക്ക് ! കരീബിയന്‍ പ്രതിരോധത്തില്‍ കിവീസിനു നിരാശ