New Zealand vs West Indies: ഇത് ജയത്തോളം പോന്ന സമനില, 72-4 ല്‍ നിന്ന് 457 ലേക്ക് ! കരീബിയന്‍ പ്രതിരോധത്തില്‍ കിവീസിനു നിരാശ
ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനു 64 റണ്‍സ് ലീഡ് ഉണ്ടായിരുന്നു
New Zealand vs West Indies: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡിനു നിരാശ. ജയം ഉറപ്പിച്ച മത്സരം കരീബിയന്‍ പ്രതിരോധക്കോട്ടയില്‍ തട്ടി സമനിലയില്‍ കലാശിച്ചു. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 457-6 എന്ന നിലയില്‍ നില്‍ക്കെയാണ് ടെസ്റ്റ് മത്സരം അവസാനിപ്പിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനു 64 റണ്‍സ് ലീഡ് ഉണ്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 466 നു ആതിഥേയര്‍ ഡിക്ലയര്‍ ചെയ്തു. 531 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 72-4 എന്ന നിലയില്‍ തകര്‍ന്നതാണ്. എന്നാല്‍ ആറാമനായി ക്രീസിലെത്തിയ ജസ്റ്റിന്‍ ഗ്രീവ്‌സ് ഇരട്ട സെഞ്ചുറിയും നാലാമനായി എത്തിയ ഷായ് ഹോപ്പ് സെഞ്ചുറിയും നേടി വെസ്റ്റ് ഇന്‍ഡീസിനെ തോല്‍വിയില്‍ നിന്നു രക്ഷിച്ചു.
സ്‌കോര്‍ ബോര്‍ഡ്
ഒന്നാം ഇന്നിങ്‌സ്
ന്യൂസിലന്‍ഡ് - 231/10
വെസ്റ്റ് ഇന്‍ഡീസ് - 167/10
രണ്ടാം ഇന്നിങ്‌സ്
ന്യൂസിലന്‍ഡ് - 466/8 (ഡിക്ലയര്‍)
വെസ്റ്റ് ഇന്‍ഡീസ് - 457/6
രണ്ടാം ഇന്നിങ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനായി ജസ്റ്റിന്‍ ഗ്രീവ്‌സ് 388 പന്തില്‍ പുറത്താകാതെ 202 റണ്‍സ് നേടി. ഷായ് ഹോപ്പ് 234 പന്തില്‍ 140 റണ്‍സെടുത്തു. കെമര്‍ റോച്ച് 233 പന്തുകള്‍ നേരിട്ട് 58 റണ്‍സുമായി പുറത്താകാതെ നിന്നു.