Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs South Africa ODI Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര എന്നുമുതല്‍? അറിയേണ്ടതെല്ലാം

ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം

India vs South Africa ODI Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര എന്നുമുതല്‍? അറിയേണ്ടതെല്ലാം
, വെള്ളി, 15 ഡിസം‌ബര്‍ 2023 (10:42 IST)
India vs South Africa ODI Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഡിസംബര്‍ 17 ഞായറാഴ്ച തുടക്കം. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്. അതിനു ശേഷമായിരിക്കും രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര. മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1 എന്ന നിലയില്‍ കലാശിച്ചു. ഒരു ടി 20 മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും തത്സമയം കാണാം. 
 
ഡിസംബര്‍ 17, ഞായര്‍ - ഒന്നാം ഏകദിനം - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 
 
ഡിസംബര്‍ 19, ചൊവ്വ - രണ്ടാം ഏകദിനം - ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30 മുതല്‍ 
 
ഡിസംബര്‍ 21, വ്യാഴം - മൂന്നാം ഏകദിനം - ഇന്ത്യന്‍ സമയം 4.30 മുതല്‍ 
 
ഡിസംബര്‍ 26 - ഡിസംബര്‍ 30 : ഒന്നാം ടെസ്റ്റ് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 
 
2024 ജനുവരി മൂന്ന് - ജനുവരി ഏഴ്: രണ്ടാം ടെസ്റ്റ് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ 
 
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, റിങ്കു സിങ്, രജത് പട്ടീദാര്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍ 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്വന്റി 20 യിലെ ഗോട്ട് ആണ് സൂര്യ; ഏകദിനം കളിപ്പിച്ച് കരിയര്‍ നശിപ്പിക്കരുത് !