Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പിലെ മികച്ച പ്രകടനം, മുഹമ്മദ് ഷമി അർജുന അവാർഡ് പരിഗണനയിൽ

Mohammad shami
, വ്യാഴം, 14 ഡിസം‌ബര്‍ 2023 (13:48 IST)
അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ മുഹമ്മദ് ഷമിയും. 26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായികമന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് പട്ടികയില്‍ അവസാനനിമിഷം ഉള്‍പ്പെടുത്തിയത്. ലോകകപ്പിലെ 7 മത്സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് ഷമി പിഴുതെറിഞ്ഞത്.
 
അവാര്‍ഡിനായി പരിഗണിക്കപ്പെട്ട താരങ്ങളുടെ പട്ടികയില്‍ നേരത്തെ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. അതേസമയം 26 അംഗ പട്ടികയില്‍ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളിമെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം ശ്രീശങ്കര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടം നേടിയിട്ടുണ്ട്. കായികരംഗത്തെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതിയാണ് അര്‍ജുന പുരസ്‌കാരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റൻ ലൂണയുടെ പരിക്ക് ഗുരുതരം, സീസൺ മുഴുവനും നഷ്ടമാകും