India vs Sri Lanka, T20 Series: ഇന്ത്യ vs ശ്രീലങ്ക ട്വന്റി 20 പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കം; തത്സമയം കാണാന്‍ എന്ത് വേണം?
						
		
						
				
സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം
			
		          
	  
	
		
										
								
																	Inia vs Sri Lanks T20 Series
	India vs Sri Lanka, T20 Series: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനു ജൂലൈ 27 ശനിയാഴ്ച തുടക്കമാകും. രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ട്വന്റി 20 പരമ്പരയാണ് ഇത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയെ നയിക്കുക. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	ഒന്നാം ട്വന്റി 20 - പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം - ജൂലൈ 27 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ 
 
									
										
								
																	
	 
	രണ്ടാം ട്വന്റി 20 - പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം - ജൂലൈ 28 ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ 
 
									
											
									
			        							
								
																	
	 
	മൂന്നാം ട്വന്റി 20 - പല്ലെക്കലെ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം - ജൂലൈ 30 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതല്‍ 
 
									
					
			        							
								
																	
	 
	സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്ക് ചാനലുകളിലും സോണി ലിവ് ആപ്പിലും മത്സരം തത്സമയം കാണാം. 
 
									
			                     
							
							
			        							
								
																	
	 
	ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, റിങ്കു സിങ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ് 
 
									
			                     
							
							
			        							
								
																	
	 
	ശ്രീലങ്കന്‍ ടീം: ചരിത് അസലങ്ക (ക്യാപ്റ്റന്‍), പതും നിസങ്ക, കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, ദിനേശ് ചാണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ദസുന്‍ ഷനക, വനിന്ദു ഹസരംഗ, ദുനിത് വെല്ലാലഗെ, മഹീഷ് തീക്ഷണ, ചമിന്ദു വിക്രമസിംഗെ, മതീഷ പതിരാണ, ദില്‍ഷന്‍ മധുഷനക, അസിത ഫെര്‍ണാണ്ടോ, ബിനുര ഫെര്‍ണാണ്ടോ