India vs West Indies, 2nd Test: ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 58 റണ്‍സ്
കെ.എല്‍.രാഹുല്‍ (54 പന്തില്‍ 25), സായ് സുദര്‍ശന്‍ (47 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍
India vs West Indies, 2nd Test: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയത്തിലേക്ക്. നാലാം ദിനമായ ഇന്ന് ബാറ്റിങ്ങിനു ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 58 റണ്‍സ് മാത്രം. 121 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് നേടിയിട്ടുണ്ട്.
കെ.എല്‍.രാഹുല്‍ (54 പന്തില്‍ 25), സായ് സുദര്‍ശന്‍ (47 പന്തില്‍ 30) എന്നിവരാണ് ക്രീസില്‍. ഏഴ് പന്തില്‍ എട്ട് റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 518 നു ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 248 നു ഓള്‍ഔട്ട് ആകുകയും ഫോളോ ഓണ്‍ വഴങ്ങുകയും ചെയ്തു. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ 390 റണ്‍സ് നേടാന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിച്ചു.
ജോണ്‍ കാമ്പെല്‍ (199 പന്തില്‍ 115), ഷായ് ഹോപ്പ് (214 പന്തില്‍ 103) എന്നിവര്‍ വെസ്റ്റ് ഇന്‍ഡീസിനായി രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടി. ജസ്റ്റിന്‍ ഗ്രീവ്‌സ് (85 പന്തില്‍ പുറത്താകാതെ 50) അര്‍ധ സെഞ്ചുറി നേടി. റോസ്റ്റണ്‍ ചേസ് (40), ജയ്ഡന്‍ സീല്‍സ് (32) എന്നിവരും തിളങ്ങി.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവും ജസ്പ്രിത് ബുംറയും മൂന്ന് വീതം വിക്കറ്റുകള്‍ നേടി. മുഹമ്മദ് സിറാജിനു രണ്ട് വിക്കറ്റ്. രവീന്ദ്ര ജഡേജയ്ക്കും വാഷിങ്ടണ്‍ സുന്ദറിനും ഓരോ വിക്കറ്റ്.