9 വർഷങ്ങൾക്ക് ശേഷം, സ്വന്തം നാട്ടിൽ സെഞ്ചുറി, നേട്ടത്തിന് പിന്നാലെ കെ എൽ രാഹുൽ പുറത്ത്
വെസ്റ്റിന്‍ഡീസിനെതിരെ 190 പന്തുകളില്‍ നിന്നായിരുന്നു രാഹുലിന്റെ സെഞ്ചുറി. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ താരം പുറത്താവുകയും ചെയ്തു.
അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ സെഞ്ചുറി നേട്ടം കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍. സ്വന്തം നാട്ടില്‍ ഒരു ടെസ്റ്റ് സെഞ്ചുറിയെന്ന 9 വര്‍ഷത്തെ കാത്തിരിപ്പിനാണ് രാഹുല്‍ വിരാമമിട്ടത്. വെസ്റ്റിന്‍ഡീസിനെതിരെ 190 പന്തുകളില്‍ നിന്നായിരുന്നു രാഹുലിന്റെ സെഞ്ചുറി. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ താരം പുറത്താവുകയും ചെയ്തു.
2016 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു കെ എല്‍ രാഹുല്‍ ഇന്ത്യന്‍ മണ്ണിലെ തന്റെ അവസാനത്തെ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കിയത്. അഹമ്മദാബാദിലെ പ്രയാസമേറിയ പിച്ചില്‍ വെസ്റ്റിന്‍ഡീസ് ബൗളിങ്ങിനെ അതിജീവിച്ചാണ് രാഹുലിന്റെ സെഞ്ചുറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 162 റണ്‍സിന് പുറത്തായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 310 റണ്‍സിന് 4 വിക്കറ്റെന്ന നിലയിലാണ് ഇന്ത്യ.
യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍,സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നിലവില്‍ അര്‍ധസെഞ്ചുറി തികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ക്രീസിലുള്ളത്.