Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്പർ വൺ ഫുഡ്; ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ ഭക്ഷണം ഇത്

ദക്ഷിണേന്ത്യന്‍ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ പേർ തെരഞ്ഞതെന്നാണ് പഠനത്തിൽ പറയുന്നത്.

നമ്പർ വൺ ഫുഡ്; ഇന്ത്യക്കാർ ഏറ്റവും അധികം തിരഞ്ഞ ഭക്ഷണം ഇത്
, ബുധന്‍, 3 ജൂലൈ 2019 (10:28 IST)
ഭക്ഷണപ്രിയരായ ഇന്ത്യക്കാരെ സംബന്ധിച്ച് കൗതുകകരമായ ഒരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. 2018-19 വര്‍ഷത്തില്‍ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ തെരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം പറയുന്നു. ദക്ഷിണേന്ത്യന്‍ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ പേർ തെരഞ്ഞതെന്നാണ് പഠനത്തിൽ പറയുന്നത്.
 
ഇക്കൂട്ടത്തില്‍ തന്തൂരി ചിക്കനായിരുന്നു കൂടുതൽ പേർ തിരഞ്ഞ വിലയേറിയ ഭക്ഷണമെന്നും പഠനത്തിൽ പറയുന്നു. ഭക്ഷണപ്രിയരെ സംബന്ധിച്ച് ഓൺലൈൻ വിസിബിളിറ്റി മാനേജ്മെന്റ് പ്ലാറ്റ്ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇതില്‍ ഇന്ത്യക്കാർ ഇന്റർനെറ്റിൽ 2,03,507 തവണയാണ് ബിരിയാണി എന്ന് തിരഞ്ഞതെന്നും പഠനത്തിൽ പറയുന്നു.
 
2018 ജനുവരി മാസം മുതൽ ‍2019 മാർച്ച് വരെ സമോസ, തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ എന്നീ മൂന്ന് നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്നും പഠനത്തിൽ പറയുന്നു. അതില്‍ തന്തൂരി ചിക്കൻ 66,966.67 തവണയും ബട്ടർ ചിക്കൻ 65,266.67 തവണയും സമോസ 199,600 തവണയുമാണ് തിരഞ്ഞത്. ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്ന് സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ഇഡ്ഡലി, മസാലദോശ, വട എന്നിവയാണ്.
 
ദക്ഷിണേന്ത്യക്കാരുടെ പ്രിയ ഭക്ഷണമായ ഇഡ്ഡലി 50,500 തവണയും മസാലദോശ 4,313.33 തവണയും വട 35,753.33 തവണയുമാണ് തിരഞ്ഞത്. ഇന്ത്യക്കാര്‍ക്ക് പൊതുവേ സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളോടുളള പ്രിയം അതിശയിപ്പിക്കുന്നുവെന്ന് എസ്ഇഎംറഷിന്റെ മേധാവി ഫെർണാണ്ടോ അംഗുലോ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രിയിൽ തൈര് കഴിക്കരുത് എന്ന് പറയുന്നതിന് കാരണം ഉണ്ട്, അറിയൂ !