Select Your Language

Notifications

webdunia
webdunia
webdunia
webdunia

Jemimah Rodrigues: സെഞ്ചുറിയുമായി തകർത്താടി ജെമീമ, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ ത്രിരാഷ്ട ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ

Jemimah Rodriguez,Century

അഭിറാം മനോഹർ

, വ്യാഴം, 8 മെയ് 2025 (18:07 IST)
Jemimah Rodriguez Century
ത്രിരാഷ്ട വനിതാ ക്രിക്കറ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് 23 റണ്‍സിന്റെ വിജയം. കൊളംബോ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സാണ് നേടിയത്. 101 പന്തില്‍ 123 റണ്‍സുമായി തിളങ്ങിയ ജെമീമ റോഡ്രിഗസിന്റെയും 93 റണ്‍സുമായി തിളങ്ങിയ ദീപ്തി ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 51 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 314 റണ്‍സില്‍ അവസാനിച്ചു.
 
അനേരി ഡെര്‍ക്ക്‌സന്‍(81), ക്ലോ ട്രയോണ്‍(67) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി അമന്‍ ജോത് കൗര്‍ മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റുകള്‍ നേടി. മത്സരത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയില്‍ നിന്നായിരുന്നു ഇന്ത്യയുടെ തിരിച്ചുവരവ്. ജെമീമ റോഡ്രിഗസും ഓപ്പണര്‍ സ്മൃതി മന്ദാനയും ചേര്‍ന്നുണ്ടാക്കിയ 88 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യയെ മത്സരത്തില്‍ തിരിച്ചെത്തിച്ചത്. 24മത്തെ ഓവറില്‍ സ്മൃതി മന്ദന പുറത്തായെങ്കിലും ദീപ്തി ശര്‍മയ്‌ക്കൊപ്പം 122 റണ്‍സ് കൂട്ടുക്കെട്ടുണ്ടാക്കിയ ശേഷമാണ് ജെമീമ മടങ്ങിയത്.101 പന്തില്‍ 123 റന്‍സാണ് താരം അടിച്ചെടുത്തത്. ഒരു സിക്‌സും 15 ബൗണ്ടറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ വനിതാ ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഒന്നില്‍ കൂടുതല്‍ സെഞ്ചുറികളുള്ള ഏഴാമത്തെ താരമായി ജമീമ മാറി.
 
 
മത്സരത്തിലെ വിജയത്തോടെ ഇന്ത്യ ഫൈനലില്‍ പ്രവേശിപ്പിച്ചു. 3 മത്സരങ്ങളിലും തോറ്റതോടെ ദക്ഷിണാഫ്രിക്ക പുറത്താവുകയും ചെയ്തു. 4 മത്സരങ്ങളില്‍ 6 പോയിന്റാണ് ഇന്ത്യക്കുള്ളത്. ഫൈനലില്‍ ആതിഥേയരായ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിക്കറ്റിലെ അപൂർവ റെക്കോർഡിന് കോലി- രോഹിത് സഖ്യത്തിന് വേണ്ടിയിരുന്നത് ഒരു റൺസ് മാത്രം, അവസരം നഷ്ടപ്പെടുത്തി വിരമിക്കൽ തീരുമാനം