Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത്തിന്റെ കീഴില്‍ തന്നെ 2027ലെ ഏകദിന ലോകകപ്പ് അടിക്കും, അണിയറയില്‍ വമ്പന്‍ പദ്ധതികള്‍

Virat Kohli and Rohit Sharma

അഭിറാം മനോഹർ

, വ്യാഴം, 13 മാര്‍ച്ച് 2025 (13:47 IST)
2023ല്‍ നഷ്ടമായ ഏകദിന ലോകകപ്പ് 2027ല്‍ പിടിക്കുമെന്ന വാശിയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. 2027ല്‍ എത്തുമ്പോഴേക്കും രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള താരങ്ങള്‍ ക്രിക്കറ്റില്‍ ഉണ്ടാകുമോ എന്ന സംശയങ്ങളുണ്ടെങ്കിലും 2027 ലോകകപ്പ് വരെ ടെസ്റ്റിലും ഏകദിനത്തിലും തുടരാനാന് രോഹിത്തിന്റെ തീരുമാനം. താന്‍ കണ്ട് വളര്‍ന്നത് ഏകദിന ലോകകപ്പുകളാണെന്നും ഒരു ഏകദിന ലോകകപ്പെന്നത് തന്റെ സ്വപ്നമാണെന്നും രോഹിത് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
 
2027 ലോകകപ്പ് ഇന്ത്യയിലേക്ക് എത്തിക്കാനായി ഇന്ത്യന്‍ പരിശീലക ടീമിനൊപ്പം വ്യക്തമായ പദ്ധതി തന്നെ രോഹിത് തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി രോഹിത്തിന്റെ ഫിറ്റ്‌നസും ബാറ്റിംഗ് പരിശീലനവുമെല്ലാം ടീമിന്റെ ബാറ്റിംഗ് കോച്ചായ അഭിഷേക് ശര്‍മയുടെ മേല്‍നോട്ടത്തിലായിരിക്കും. രഞ്ജിയില്‍ മുംബൈ ടീമില്‍ സഹതാരങ്ങളായ പരിചയം ഇരുവര്‍ക്കും ഇടയിലുണ്ട്.
 
 2027 ലോകകപ്പിന് മുന്‍പ് 27 ഏകദിനങ്ങളിലാണ് ഇന്ത്യ കളിക്കുക. ലോകകപ്പിനുള്ള മുന്നൊരുക്കമെന്ന നിലയിലാകും ഇതിനെയെല്ലാം രോഹിത് സമീപിക്കുക. മധ്യനിരയില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം കോലി കൂടെ ചേരുന്നതിനാല്‍ ഇന്ത്യന്‍ ടീം ശക്തമാണ്.  ദക്ഷിണാഫ്രിക്ക,സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ തയ്യാറാക്കുക എന്നതാവും ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതൊടെ ഇന്ത്യന്‍ പേസ് നിരയും ശക്തമാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Royal Challengers Bengaluru Probable 11: 'ഇതെന്താ വെടിക്കെട്ട് പുരയോ'; ആര്‍സിബിക്ക് ഇത്തവണ കിടിലന്‍ പ്ലേയിങ് ഇലവന്‍