Webdunia - Bharat's app for daily news and videos

Install App

ആ ഇന്ത്യൻ ബൗളർമാർ ബാറ്റ്സ്മാൻമാരുടെ മനസ്സിൽ ഭീതി വിതക്കുന്നു, ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് അക്തർ

അഭിറാം മനോഹർ
ചൊവ്വ, 28 ജനുവരി 2020 (10:38 IST)
ഇന്ത്യൻ പേസ് ബൗളർമാരായ് ജസ്പ്രീത് ബു‌മ്രയേയും മുഹമ്മദ് ഷമിയേയും പുകഴ്ത്തികൊണ്ട് മുൻ പാക് പേസ് ബൗളർ ഷൊയൈബ് അക്തർ. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിലെ ഇരുവരുടേയും പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ടാണ് അക്തർ രംഗത്തെത്തിയത്.
 
ഷോര്‍ട്ട് പിച്ച് പന്തുകള്‍ കൊണ്ടും തലയ്ക്കു നേരെ വരുന്ന ബൗണ്‍സറുകള്‍ കൊണ്ടു ബു‌മ്രയും ഷമിയും ഒരേപോലെ ബാറ്റ്സ്മാന്മാരുടെ മനസ്സിൽ ഭീതി വിതയ്‌ക്കുന്നുവെന്നാണ് അക്തർ പറയുന്നത്. നല്ല ആത്മവിശ്വാസത്തോടെയാണ് രണ്ടുപേരും പന്തെറിയുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് മുൻപൊന്നും കാണാത്ത തരത്തിലുള്ള കാഴ്ച്ചയാണ്. മുൻനിര വിക്കറ്റുകൾ വീഴ്ത്തി ഇരുവരും ബാറ്റ്സ്മാനെ ഭയപ്പെടുത്തുന്നു അക്തർ പറയുന്നു.
 
രണ്ടുപേർക്കും പുറമെ ഇന്ത്യൻ സ്പിൻ താരമായ രവീന്ദ്ര ജഡേജയേയും അക്തർ പ്രശംസിച്ചു. വ്യതസ്തതകൾ കൊണ്ട് ബാറ്റ്സ്മാനെ പ്രതിരോധത്തിലാക്കുന്ന ബൗളറാണ് ജഡേജ. അയാൾക്കെതിരെ എളുപ്പത്തിൽ റണ്ണെടുക്കാനാവില്ല. ഇന്ത്യക്ക് മുൻപിൽ സമ്പൂർണ്ണ തോൽവിയാണ് കിവീസ് വഴങ്ങിയതെന്നും. യാതൊരു ദയയുമില്ലാതെയാണ് ഇന്ത്യ കിവീസിനെ തകർത്തതെന്നും അക്തർ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments