Sanju Samson: അഞ്ചാം നമ്പറിലെ ബെസ്റ്റ് ചോയ്സ് സഞ്ജു തന്നെ, നിരാശപ്പെടുത്തിയിട്ടും താരത്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ
സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 17 പന്തില്‍ 13 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്.
പാകിസ്ഥാനെതിരായ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ബംഗ്ലാദേശിനെതിരെ ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിലും സഞ്ജു സാംസണ്‍ തന്നെ മധ്യനിരയില്‍ തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ടീമിന്റെ സഹപരിശീലകന്‍ റയാന്‍ ടെന്‍ ദോഷെറ്റ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ 17 പന്തില്‍ 13 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെ ഓപ്പണിങ്ങില്‍ ഇടം നഷ്ടപ്പെട്ട സഞ്ജുവിന് മധ്യനിരയില്‍ തന്റെ റോള്‍ ഇതുവരെയും വൃത്തിയായി കൈകാര്യം ചെയ്യാനായിട്ടില്ല.
കഴിഞ്ഞ മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും ടീം സഞ്ജുവുമായി മുന്നോട്ട് പോകുമെന്നാണ് ദൊഷേറ്റ് വ്യക്തമാക്കിയത്. പുതിയ റോള്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് സഞ്ജു മനസിലാക്കി വരുന്നതെയുള്ളു. നിലവില്‍ ഇന്ത്യയുടെ അഞ്ചാം നമ്പര്‍ റോളില്‍ സഞ്ജുവാണ് ഏറ്റവും ഫിറ്റായ താരമെന്നാണ് ടീം കരുതുന്നത്. നിലവിലെ പ്രതിസന്ധി സഞ്ജു പരിഹരിക്കുമെന്നാണ് കരുതുന്നത്. ദൊഷേറ്റ് പറഞ്ഞു.
അതേസമയം കഴിഞ്ഞ 2 വര്‍ഷക്കാലമായി ടോപ് ഓര്‍ഡറില്‍ നിലയില്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലും ഐപിഎല്ലിലും താരം നടത്തുന്നത്. ഐപിഎല്ലില്‍ പോലും മധ്യനിരയില്‍ സഞ്ജു അധികകാലം കളിച്ചിട്ടില്ല. അതിനാല്‍ പുതിയ റോള്‍ താരത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ഇതുവരെയും അഞ്ചാം നമ്പര്‍ റോളില്‍ മികച്ച പ്രകടനം സഞ്ജു നടത്തിയിട്ടില്ലെങ്കിലും ഏഷ്യാകപ്പില്‍ സഞ്ജു തന്നെയാകും അഞ്ചാം നമ്പറില്‍ തുടരുക എന്ന സൂചനയാണ് ഇന്ത്യന്‍ ക്യാമ്പ് നല്‍കുന്നത്.