അത് പാടില്ല, കോഹ്‌ലിയുടെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ മണ്ണില്‍ - പുതിയ ആവശ്യവുമായി ഓസ്‌ട്രേലിയ!
കോഹ്‌ലിയുടെ വിവാഹം നടക്കേണ്ടത് ഞങ്ങളുടെ മണ്ണില്‍ - പുതിയ ആവശ്യവുമായി ഓസ്‌ട്രേലിയ!
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെയും സുഹൃത്തും നടിയുമായ അനുഷ്ക ശർമയുടെയും വിവാഹം ഈ മാസം നടക്കുമെന്ന് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പുതിയ ആവശ്യവുമായി ഓസ്‌ട്രേലിയ.
ക്രിക്കറ്റ്- സിനിമാ ലോകവും ആരാധകവൃന്ദവുമെല്ലാം ഉറ്റുനോക്കുന്ന കോഹ്‌ലിയുടെയും അനുഷ്‌കയുടെയും വിവാഹത്തിന് ഓസ്ട്രേലിയയിലെ അഡ്‌ലെയ്ഡ് ഓവൽ സ്റ്റേഡിയം വേദിയാക്കാന്‍ തയ്യാറാണെന്നാണ് സ്റ്റേഡിയത്തിന്‍റെ സിഇഒ ആൻഡ്രു ഡാനിയൽസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
“ഓവൽ സ്റ്റേഡിയത്തില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോഹ്‌ലിക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ അദ്ദേഹത്തെ വിവാഹവും ഇവിടെ നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് ”- എന്നുമാണ് ഡാനിയൽസ് പറഞ്ഞത്. എന്നാല്‍, ഈ
പ്രസ്‌താവനയോട് പ്രതികരിക്കാന്‍ കോഹ്‌ലിയോ അനുഷ്‌കയോ തായ്യാറായിട്ടില്ല.
അതേസമയം, ഈ മാസം 12ന് നടക്കുന്ന വിവാഹത്തിനായി അനുഷ്‌കയും കുടുംബവും മുംബൈ വിട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഉടന്‍ തന്നെ കോഹ്‌ലിയും ബന്ധപ്പെട്ടവരും ഇറ്റലിയിലേക്ക് പോകുമെന്നും സൂചനയുണ്ട്. ഇറ്റലിയിലെ മിലാനിലായിരിക്കും വിവാഹം.
മുംബൈ ഛത്രപതി ശിവാജി ടെര്‍മിനലില്‍ നിന്നും മാതാപിതാക്കള്‍ക്കൊപ്പമാണ് അനുഷ്‌ക ഇറ്റലിക്ക് പറന്നത്. ഇവര്‍ക്കൊപ്പം അനുഷ്‌കയുടെ സഹോദരനുമുണ്ടായിരുന്നു. രഹസ്യമായി വിമാനത്താവളത്തില്‍ എത്തിയെങ്കിലും ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വിവരം പുറത്തായത്.
സ്‌കൂള്‍ കാലഘട്ടത്ത് കോഹ്‌ലിയുടെ പരിശീലകനായ രാജ്കുമാര്‍ ശര്‍മ്മ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അവധിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. കോഹ്‌ലിയുടെ വിവാഹ തിയതിയിലാണ് ഇദ്ദേഹം അവധിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്.
രാജ്കുമാര്‍ ശര്‍മ്മയെ കൂടാതെ കോഹ്‌ലിയുടെ അടുത്ത സുഹൃത്തുക്കളില്‍ പലരും ഇറ്റലിക്ക് പോകും. ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്‌തതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ വിവാഹത്തില്‍ പെങ്കെടുക്കില്ല. ഇവര്‍ക്കായി ഈ മാസം 21ന് ഇന്ത്യയില്‍ വിരുന്നൊരുക്കാനാണ് കോഹ്‌ലിയുടെയും അനുഷ്‌കയുടെയും തീരുമാനം.