Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിലര്‍ക്ക് ഇംഗ്ലീഷ് അറിയാം, ഹിന്ദി അറിയില്ല; വേറെ ചിലര്‍ക്ക് ഹിന്ദി മാത്രം അറിയാം; ഇന്ത്യയുടെ ഡ്രസിങ് റൂം വിശേഷങ്ങള്‍

Indian Cricket Team
, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (08:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം വിശേഷങ്ങള്‍ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍. ചില താരങ്ങള്‍ക്ക് ഹിന്ദി മാത്രമേ അറിയൂവെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പാര്‍ത്ഥിവ് പറഞ്ഞു. ഹിന്ദി അറിയാത്ത താരങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാം. എന്നാല്‍, ഇംഗ്ലീഷ് അറിയാത്ത താരങ്ങളും ടീമിലുണ്ട്. പക്ഷേ, ഒരു ടീം എന്ന നിലയില്‍ താരങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും വിജയം മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. 
 
'ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് നോക്കിയാല്‍ ചില കാര്യങ്ങള്‍ കാണാം. ഇഷാന്ത് ശര്‍മ വിരാട് കോലിയോടൊപ്പം ചുറ്റികറങ്ങുന്നു. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഒരുമിച്ച് കൂട്ടുകൂടി നടക്കുന്നതും കാണാം. ഹാര്‍ദിക് പാണ്ഡ്യയോടൊപ്പമായിരിക്കും റിഷഭ് പന്ത് പുറത്തുപോകുക. ഒരാള്‍ പടിഞ്ഞാറ് നിന്നുള്ള ആളാണ്, മറ്റൊരാള്‍ വടക്കു നിന്നും. പല ഭാഗത്തുനിന്നുള്ള താരങ്ങളാണ് ഇങ്ങനെ ഒരുമിച്ച് സഞ്ചരിക്കുന്നത്. ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവരെ നോക്കൂ. അവര്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ല, ഒരാള്‍ക്ക് ഹിന്ദിയും അറിയില്ല. പക്ഷേ, അവര്‍ ഒരു ടീം എന്ന നിലയില്‍ വളരെ അടുത്ത സുഹൃത്തുക്കളായി മുന്നോട്ടു പോകുന്നു. താരങ്ങള്‍ ഇത്ര ഒരുമയോടെ പോകുന്നതില്‍ ഐപിഎല്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,' പാര്‍ത്ഥിവ് പട്ടേല്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാംഘട്ട ഐപിഎൽ മത്സരങ്ങൾക്ക് ബട്ട്‌ലറില്ല, പകരക്കാരനാവുക ഈ താരം