കാര്‍ ഡിവൈഡറില്‍ തട്ടി തീപിടിച്ചു; ക്രിക്കറ്റ് താരം റിഷഭ് പന്തിന് ഗുരുതര പരുക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !
ഉത്തരാഖണ്ഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. താരം സഞ്ചരിച്ച ബി.എം.ഡബ്‌ള്യു കാര്‍ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് താരത്തിന്റെ ജീവന്‍ രക്ഷപ്പെട്ടത്. തലയിലും ശരീരത്തിലും താരത്തിനു ഗുരുതര പരുക്കുകളുണ്ട്.
ഉത്തരാഖണ്ഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെ റൂര്‍ക്കിക്ക് സമീപമാണ് അപകടമുണ്ടായത്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.