തോല്‍വിയില്‍ നിന്ന് പഠിച്ചു; ഇടവേള ഒഴിവാക്കി നെറ്റ്‌സില്‍ പരിശീലനത്തിനറങ്ങി ഇന്ത്യന്‍ താരങ്ങള്‍
ഡിസംബര്‍ ആറിന് ആരംഭിച്ച രണ്ടാം ടെസ്റ്റ് യഥാര്‍ഥത്തില്‍ ഇന്നാണ് അവസാനിക്കേണ്ടിയിരുന്നത്
Rohit Sharma and Virat Kohli
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനുള്ള പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ താരങ്ങള്‍. പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് തോല്‍വി വഴങ്ങിയെങ്കിലും തിരിച്ചുവരവിനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് ഇന്ത്യന്‍ ടീം. രണ്ടാം ടെസ്റ്റ് നടന്ന അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തി.
ഡിസംബര്‍ ആറിന് ആരംഭിച്ച രണ്ടാം ടെസ്റ്റ് യഥാര്‍ഥത്തില്‍ ഇന്നാണ് അവസാനിക്കേണ്ടിയിരുന്നത്. ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് വെറും രണ്ടര ദിവസം കൊണ്ട് മത്സരം അവസാനിക്കുകയായിരുന്നു. മൂന്നാം ടെസ്റ്റ് നടക്കുന്ന ബ്രിസ്ബനിലേക്ക് ടീം മടങ്ങും വരെ അഡ്‌ലെയ്ഡില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേളയെടുക്കാമായിരുന്നു. എന്നാല്‍ ഒരു ദിവസത്തെ ഇടവേള മാത്രമെടുത്ത് നായകന്‍ രോഹിത് ശര്‍മ, മുതിര്‍ന്ന താരം വിരാട് കോലി തുടങ്ങിയവര്‍ അഡ്‌ലെയ്ഡ് നെറ്റ്‌സില്‍ പരിശീലനത്തിനു ഇറങ്ങി.
ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബനിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 5.50 നു മത്സരങ്ങള്‍ ആരംഭിക്കും. രവിചന്ദ്രന്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്താനാണ് സാധ്യത.