ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

ഡിസംബര്‍ 16ന് അബുദാബിയിലാണ് താരലേലം നടക്കുക.

അഭിറാം മനോഹർ
ചൊവ്വ, 2 ഡിസം‌ബര്‍ 2025 (12:23 IST)
2025ലെ ഐപിഎല്‍ മിനി- താരലേലത്തിന് മുന്‍പായി 1,355 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 16ന് അബുദാബിയിലാണ് താരലേലം നടക്കുക. മായങ്ക് അഗര്‍വാള്‍,കെ എസ് ഭരത്, രാഹുല്‍ ചാഹര്‍, രവി ബിഷ്‌ണോയ്, വെങ്കടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ എന്നിവരാണ് താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തവരില്‍ പ്രമുഖര്‍.
 
ഓസ്‌ട്രേലിയയില്‍ നിന്ന് കാമറൂണ്‍ ഗ്രീന്‍, മാത്യൂ ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത് എന്നീ താരങ്ങളും താരലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര താരങ്ങള്‍ ഐപിഎല്ലിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ രവി ബിഷ്‌ണോയ്, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ 2 കോടി അടിസ്ഥാന വിലയ്ക്കാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
 
 10 ഫ്രാഞ്ചൈസികള്‍ക്കുമായി 237.55 കോടി രൂപയാണ് താരലേലത്തിനായി കൈയ്യിലുള്ളത്. ഇതില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 64.30 കോടിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 43.40 കോടി രൂപയും കൈയിലുണ്ട്. 31 വിദേശതാരങ്ങള്‍ ഉള്‍പ്പടെ 77 സ്ലോട്ടുകളാണ് ഫ്രാഞ്ചൈസികള്‍ക്ക് നികത്താനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐപിഎൽ മിനി- ലേലം, വെങ്കടേഷ് അയ്യരും കാമറൂൺ ഗ്രീനും ഉൾപ്പടെ 1355 താരങ്ങൾ രജിസ്റ്റർ ചെയ്തു

Virat Kohli: കെ.എല്‍.രാഹുല്‍ കേക്ക് മുറിക്കുന്നു, ടീമിനൊപ്പം നില്‍ക്കാതെ റൂമിലേക്കു പോയി കോലി; ചൂടുപിടിച്ച് ഇന്ത്യന്‍ ഡ്രസിങ് റൂം (വീഡിയോ)

എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്ന് ഞങ്ങൾക്ക് വ്യക്തതയുണ്ട്, ഇംഗ്ലണ്ട് തിരിച്ചുവരും: ജോ റൂട്ട്

എന്റെ ഗെയിം മാനസികമാണ്, ഫോമില്‍ ഇല്ലാത്തപ്പോള്‍ മാത്രമാണ് അധികമായ ബാറ്റിംഗ് ആവശ്യമുള്ളത്: കോലി

ടെസ്റ്റ് ടീമിലേക്ക് കോലിയെ വീണ്ടും പരിഗണിക്കില്ല, അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ

അടുത്ത ലേഖനം
Show comments