ഇത് ഗംഭീർ ആവശ്യപ്പെട്ട പിച്ച്, ഈഡൻ ഗാർഡൻസ് തോൽവിയിൽ പ്രതികരിച്ച് ഗാംഗുലി
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരമുള്ള പിച്ചാണ് തയ്യാറാക്കിയതെന്നാണ് ഗാംഗുലിയുടെ പ്രതികരണം.
ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വെറും രണ്ടര ദിവസത്തില്‍ അവസാനിക്കുകയും ഇന്ത്യ 30 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതോടെ ഈഡന്‍ ഗാര്‍ഡനിലെ പിച്ചിനെ ചൊല്ലി ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത് പ്രകാരമുള്ള പിച്ചാണ് തയ്യാറാക്കിയതെന്നാണ് ഗാംഗുലിയുടെ പ്രതികരണം.
മത്സരത്തില്‍ 2 ടീമുകള്‍ക്കും നാല് ഇന്നിങ്ങ്‌സിലും 200 റണ്‍സ് പോലും നേടാനായിരുന്നില്ല. അതേസമയം പിച്ചില്‍ ഒരേസമയം സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും മികവ് കാണിക്കാനുമായിരുന്നു. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്ര 5 വിക്കറ്റെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി മാര്‍ക്കോ യാന്‍സന്‍ 3 വിക്കറ്റെടുത്തു. രണ്ടാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയുടെ 2 വിക്കറ്റൊഴികെ എല്ലാം വീഴ്ത്തിയത് സ്പിന്നര്‍മാരായിരുന്നു. സ്പിന്‍ പിച്ചൊരുക്കിയതിന് ക്യുറേറ്ററിനെ കുറ്റം പറയാനാകില്ലെന്നും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ട പ്രകാരമാണ് പിച്ച് തയ്യാറാക്കിയതെന്നും ഗാംഗുലി വ്യക്തമാക്കി.
മത്സരത്തിന്റെ 2 ദിവസം പിന്നിട്ടപ്പോള്‍ തന്നെ പിച്ചിന്റെ മോശം അവസ്ഥയില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് രംഗത്ത് വന്നിരുന്നു. ഐസിസി പിച്ചിന് മോശം എന്നല്ലാതെ റേറ്റിംഗ് നല്‍കില്ലെന്നും 2 ദിവസം കൊണ്ട് കളി അവസാനിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിന് നല്ലതല്ലെന്നും ഹര്‍ഭജന്‍ പറഞ്ഞിരുന്നു.