Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതത്വത്തിൽ, തീരുമാനം ശനിയാഴ്ച്ച അറിയാം

ആഭിറാം മനോഹർ
വ്യാഴം, 12 മാര്‍ച്ച് 2020 (10:00 IST)
കൊവിഡ് 19 ആശങ്ക ലോകമാകെ പടരുന്ന സാഹചര്യത്തിൽ ഐ‌പിഎൽ മത്സരങ്ങളുടെ നടത്തിപ്പ് ചർച്ച ചെയ്യാനായി നിർണായക ഐ‌പിഎൽ ഭരണസമിതിയോഗം ശനിയാഴ്ച്ച മുംബൈയിൽ ചേരും. കാണികളെ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ നടത്താൻ തയ്യാറാവുകയാണെങ്കിൽ മാത്രം മത്സരങ്ങൾക്ക് അനുമതി നൽകന്മെന്ന് മഹാരാഷ്ട്രാ സർക്കാർ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഭരണസമിതി നിർണായകയോഗം ചേരുന്നത്.
 
ഐ‌പിഎൽ മത്സരങ്ങൾ റദ്ദാക്കണമെന്ന് കർണാടക സർക്കാരും നേരത്തെ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.ഒമ്പത് സംസ്ഥാനങ്ങളിലായി 60 ഐപിഎല്‍ മത്സരങ്ങളാണ് നടക്കേണ്ടത്. ഇതില്‍ രണ്ട് സംസ്ഥാനങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ എതിർപ്പുമായി വരാൻ സാധ്യതയുണ്ടെന്നാണ് ബിസിസിഐ അധികൃതരുടെ വിലയിരുത്തൽ.ശനിയാഴ്ച ചേരുന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേലിന് പുറമെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാം,ഗുലിയും സെക്രട്ടറി ജയ് ഷായും പങ്കെടുക്കും.
 
മഹാരാഷ്ട്രയിലും കർണാടകയിലും കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഭരണഗൂഡങ്ങൾ എതിർപ്പുമായി രംഗത്തെത്തിയത്.ലോകത്താകമാനം കൊവിഡ് 19 ആശങ്കയെ തുടർന്ന് നിരവധി കായിക മത്സരങ്ങളും മറ്റ് പരിപാടികളും റദ്ദാക്കുകയോ മാറ്റി വെക്കുകയോ ചെയ്‌തിട്ടുണ്ട്. എന്നാല്‍ വാണിജ്യ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഐപിഎല്ലുമായി മുന്നോട്ട് പോവാനാണ് ബിസിസിഐയുടെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments