Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു

അഭിറാം മനോഹർ

, വ്യാഴം, 12 മാര്‍ച്ച് 2020 (08:13 IST)
കൊവിഡ് 19 എന്ന കൊറോണ വൈറസ് ബാധയെ ആഗോളമഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുന്ന നിലയിലായതിനെ തുടർന്നാണ് ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനം.നിലവിൽ നൂറിലധികം രാജ്യങ്ങളിലാണ് കൊറോണ പടർന്ന് പിടിച്ചിട്ടുള്ളത്.ഏറെ നാളുകളായുള്ള ചർച്ചകൾക്ക് ശേഷമാണ് കൊറോണയെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.
 
വൈറസിനെതിരായ പ്രതിരോധപ്രവർത്തനം ഒരു പടികൂടി പ്രവർത്തനക്ഷമമാക്കണമെന്നും സമ്പൂർണ ജാഗ്രത ഈ വിഷയത്തിൽ പാലിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് ഈ പ്രഖ്യാപനം. 2009ല്‍ നിരവധിപ്പേരുടെ ജീവന്‍ അപഹരിച്ച പന്നിപ്പനി(എച്ച്1 എന്‍1) ബാധയെയാണ് ഇതിനുമുൻപ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ മഹാമാരിയായി പ്രഖ്യാപിച്ചത്. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരാനുള്ള തോത് വളരെയധികാമാണ് എന്നതാണ് മഹാമാരി എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്.
 
ലോകാരോഗ്യ സംഘടനാ മേധാവി ഡോ ടെഡ്രോസ് അദാനോം ഗെബ്രയേസസാണ് പ്രഖ്യാപനം നടത്തിയത്. ചൈനക്ക് പുറമെ കൊറോണ വ്യാപിച്ചിരിക്കുന്നത് പതിമൂന്ന് മടങ്ങ് അധികാമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇറ്റലിയിൽനിന്നെത്തിയത് എന്ന് മറച്ചുവച്ചു, ഹെൽത്ത് കൗണ്ടറുമായി ബന്ധപ്പെടാതെ ഇമിഗ്രേഷനിലെത്തി: വിവരങ്ങൾ പുറത്തുവിട്ട് സിയാൽ