Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഗാതാരലേലത്തിനുള്ള തീയ്യതിയും സ്ഥലവുമായി, ഐപിഎൽ കളിക്കാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ തള്ളികയറ്റം

IPL mega auction

അഭിറാം മനോഹർ

, ബുധന്‍, 6 നവം‌ബര്‍ 2024 (10:53 IST)
ഐപിഎല്‍ 2025 മെഗാതാരലേലത്തിനുള്ള തീയ്യതി പ്രഖ്യാപിച്ചു. നവംബര്‍ 24,25 തീയ്യതികളില്‍ ജിദ്ദയിലാണ് മെഗാതാരലേലം നടക്കുക. 204 താരങ്ങള്‍ക്കുള്ള സ്ലോട്ടില്‍ കളിക്കാനായി 1574 താരങ്ങളാണ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിദേശതാരങ്ങളില്‍  ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1574 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 91 പേരും ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ്.
 
 ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. 76 കളീക്കാരാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇംഗ്ലണ്ടില്‍ നിന്നും 52 പേരും ന്യൂസിലന്‍ഡില്‍ നിന്ന് 39 പേരും ലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍(29),ശ്രീലങ്ക(29),വെസ്റ്റിന്‍ഡീസ്(33),ബംഗ്ലാദേശ്(13),യുഎസ്എ(10),സിംബാബ്വെ(8),അയര്‍ലന്‍ഡ്(9),നെതര്‍ലന്‍ഡ്‌സ്(12),കാനഡ(4),യുഎഇ(1),ഇറ്റലി(1),സ്‌കോട്ട്ലന്‍ഡ്(2) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ എണ്ണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

42-ാം വയസില്‍ ഒരു പൂതി; ഐപിഎല്‍ താരലേലത്തിനു രജിസ്റ്റര്‍ ചെയ്ത് ആന്‍ഡേഴ്‌സണ്‍