Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌റ്റോക്‍സിന് മാത്രമല്ല പൊന്നും വില; കോടികള്‍ എറിഞ്ഞ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കി

സ്‌റ്റോക്‍സിന് മാത്രമല്ല പൊന്നും വില; കോടികള്‍ എറിഞ്ഞ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കി

IPL
ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണെ പൊന്നും വില. എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ റോയല്‍‌സ് സ്വന്തമാക്കിയത്.

ഒരു കോടി രൂപ അടിസ്ഥാന വിലയുള്ള സഞ്ജുവിനായി ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് താരത്തിന്റെ മൂല്യം കുതിച്ചുയര്‍ന്നത്. മുംബൈ ഇന്ത്യൻസും താരത്തിനായി രംഗത്തുവന്നിരുന്നു.

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ഓരോ ടീമുകള്‍ക്കും ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം.

ഇന്നും നാളെയുമായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരീബിയന്‍ കരുത്തിനെ ആര്‍ക്കും വേണ്ട; ആദ്യ റൗണ്ടില്‍ അവഗണന നേരിട്ട് ഗെയില്‍