Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരീബിയന്‍ കരുത്തിനെ ആര്‍ക്കും വേണ്ട; ആദ്യ റൗണ്ടില്‍ അവഗണന നേരിട്ട് ഗെയില്‍

കരീബിയന്‍ കരുത്തിനെ ആര്‍ക്കും വേണ്ട; ആദ്യ റൗണ്ടില്‍ അവഗണന നേരിട്ട് ഗെയില്‍

കരീബിയന്‍ കരുത്തിനെ ആര്‍ക്കും വേണ്ട; ആദ്യ റൗണ്ടില്‍ അവഗണന നേരിട്ട് ഗെയില്‍
ബംഗളൂരു , ശനി, 27 ജനുവരി 2018 (11:52 IST)
ഐപിഎല്‍ താരലേലങ്ങളില്‍ പൊന്നും വിലയുള്ള ക്രിസ് ഗെയിലിനെ ഇത്തവണ ആര്‍ക്കും വേണ്ട. താരലേലത്തിന്റെ ആദ്യ റൗണ്ടില്‍ ഒരു ടീമും വിന്‍ഡീസ് താരത്തെ സ്വന്തമാക്കാന്‍ നീക്കം നടത്തിയില്ല.

രണ്ടുകോടിയായിരുന്നു ബംഗളൂരു താരമായിരുന്ന ഗെയിലിന്റെ അടിസ്ഥാനവില. എന്നാല്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ ആരും ശ്രമം നടത്തിയില്ല്ല എന്നത് ലേലത്തിന്റെ ആദ്യ മണിക്കൂറില്‍ ശ്രദ്ധേയമായി.

ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്സാണ് ഇതുവരെയുള്ളതിലെ വിലയേറിയ താരം. 12.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. മിച്ചൽ സ്റ്റാർക്ക് (9.4 കോടി, കൊല്‍ക്കത്ത), ഗ്ലെൻ മാക്‌സ്‌വെല്‍ (9 കോടി, ഡൽഹി ഡെയർഡെവിള്‍സ്), ശിഖർ ധവാന്‍ (5.20, സൺറൈസേഴ്സ്), രവിചന്ദ്രൻ അശ്വിന്‍ (7.60 പഞ്ചാബ്), കിറോൺ പൊള്ളാര്‍ഡ് (5.40, മുംബൈ ഇന്ത്യന്‍‌സ്).

ഇന്നും നാളെയുമായി ബംഗളൂരുവിലാണ് താരലേലം നടക്കുക. രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഈ സീസണില്‍ തിരിച്ചെത്തും. പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള 360 ഇന്ത്യൻ താരങ്ങളും 218 വിദേശതാരങ്ങളുമാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലാസ്‌റ്റേഴ്‌സിനെ കൊല്ലാതെ കൊന്ന് സിഫ്നോസ്; കൊടും ക്രൂരതയെന്ന് ആരാധകര്‍ - വിമര്‍ശനവുമായി ഷൈജു ദാമോദരനും