Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ മത്സരങ്ങൾ സെപ്‌റ്റംബറിൽ? വേദിയാകുക രണ്ട് നഗരങ്ങൾ

ഐപിഎൽ മത്സരങ്ങൾ സെപ്‌റ്റംബറിൽ? വേദിയാകുക രണ്ട് നഗരങ്ങൾ
, ബുധന്‍, 17 ജൂണ്‍ 2020 (12:04 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഈ വർഷത്തെ ഐ‌പിഎൽ മത്സരങ്ങൾ സെപ്‌റ്റംബറിൽ നടത്താൻ ബിസിസിഐ തയ്യാറെടുക്കുന്നതായി സൂചൻ. കഴിഞ്ഞ ദിവസം മുംബൈ മിററാണ് ഈ വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവെക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ സെപ്‌റ്റംബർ 26നും നവംബർ 8നും ഇടയിൽ ഐപിഎൽ മത്സരങ്ങൾ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്.
 
അതേസമയം ഐപിഎൽ നടക്കുകയാണെങ്കിൽ രണ്ടുവേദികളിലായിട്ടായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക.ചെന്നൈയും ബംഗളൂരുവുമായിരിക്കും വേദികളെന്നാണ് സൂചന. കൊവിഡ് വലിയ രീതിയിൽ ബാധിച്ച മുംബൈയിൽ മത്സരങ്ങൾ നടന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ ബൗളർ: മനസ്സ് തുറന്ന് സ്റ്റീവ് സ്മിത്ത്