Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ ബൗളർ: മനസ്സ് തുറന്ന് സ്റ്റീവ് സ്മിത്ത്

കരിയറിൽ ഏറ്റവും വെല്ലുവിളി ഉയർത്തിയ ബൗളർ: മനസ്സ് തുറന്ന് സ്റ്റീവ് സ്മിത്ത്
, ബുധന്‍, 17 ജൂണ്‍ 2020 (11:51 IST)
നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിലൊരാളാണ് ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം നമ്പർ താരമായ സ്മിത്തിന്റെ വിക്കറ്റ് പല ബൗളർമാരുടെയും സ്വപ്‌ന വിക്കറ്റ് കൂടിയാണ്. ഇപ്പോളിതാ തന്റെ കരിയറിൽ വെച്ച് ഏറ്റവും വെല്ലുവിളി ഉയർത്തിയ ബൗളർ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്. ആരാധകരുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് താരം മനസ്സ് തുറന്നത്.
 
ഡെയ്‌ൻ സ്റ്റൈയ്‌ൻ,ജസ്‌പ്രീത് ബു‌മ്ര,ജെയിംസ് അൻഡേഴ്‌സൺ തുടങ്ങി ലോകത്തര ബൗളർമാരെയെല്ലാം നേരിട്ടുണ്ടെങ്കിലും തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബൗളറായി സ്മിത്ത് തിരഞ്ഞെടുത്തത് പാകിസ്ഥാനിന്റെ ഇടംകൈയ്യൻ പേസറായ മുഹമ്മദ് അമീറിനെയാണ്. താൻ നേരിട്ട ബൗളർമാരിൽ ഏറ്റവുമധികം സ്കില്ലുകളുള്ള ബൗളറും അമീറാണെന്ന് സ്മിത്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റാഷ്‌ഫോർഡിന്റെ പോരാട്ടം ഫലം കണ്ടു, 13 ലക്ഷം കുട്ടികൾക്ക് ഭക്ഷണം ഉറപ്പുനൽകി ബ്രിട്ടീഷ് ഗവൺമെന്റ്