Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL Play Off: പ്ലേ ഓഫ് കളിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഇതൊക്കെ

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും 15 പോയിന്റ് ഉണ്ട്

IPL Play Off: പ്ലേ ഓഫ് കളിക്കാന്‍ സാധ്യതയുള്ള ടീമുകള്‍ ഇതൊക്കെ
, ബുധന്‍, 17 മെയ് 2023 (08:19 IST)
IPL Play Off: മുംബൈ ഇന്ത്യന്‍സിനെതിരായ വിജയത്തോടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഏറെക്കുറെ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്. ഈ സീസണില്‍ ഏതൊക്കെ ടീമുകള്‍ പ്ലേ ഓഫ് കളിക്കുമെന്ന കാര്യത്തിലും ഏറെക്കുറെ വ്യക്തതയായി കഴിഞ്ഞു. മുംബൈക്കെതിരായ ജയത്തോടെ ലഖ്‌നൗവിന് 15 പോയിന്റായി. നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ. 
 
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനും 15 പോയിന്റ് ഉണ്ട്. ഇരു ടീമുകള്‍ക്കും ഓരോ കളി വീതമാണ് ഇനി ബാക്കിയുള്ളത്. ഈ കളികള്‍ ജയിച്ചാല്‍ രണ്ടും മൂന്നും സ്ഥാനത്തായി തന്നെ ഇരു ടീമുകളും ഫിനിഷ് ചെയ്യും. ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സ് നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ ചെന്നൈയും ലഖ്‌നൗവും ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറുന്ന ആദ്യ മൂന്ന് ടീമുകള്‍ ഗുജറാത്ത്, ചെന്നൈ, ലഖ്‌നൗ എന്നിങ്ങനെ ആയിരിക്കും. 
 
പിന്നീട് നാലാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരം നടക്കുക മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ തമ്മിലും. ഇതില്‍ ഒരു ടീം ആയിരിക്കും നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ എത്തുക. രണ്ട് കളികള്‍ ശേഷിക്കുന്ന ബാംഗ്ലൂരിന് രണ്ടിലും ജയിച്ചാല്‍ നാലാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാന്‍ അവസരം ഉണ്ട്. കാരണം മുംബൈ ഇന്ത്യന്‍സിനേക്കാള്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലാണ് ബാംഗ്ലൂര്‍. അതേസമയം ശേഷിക്കുന്ന ഒരു മത്സരത്തില്‍ മുംബൈ ജയിക്കുകയും ബാംഗ്ലൂര്‍ രണ്ട് കളികളില്‍ ഒന്നില്‍ മാത്രം ജയിക്കുകയും ചെയ്താല്‍ മുംബൈ പ്ലേ ഓഫില്‍ കയറും. 
 
ശേഷിക്കുന്ന ഓരോ മത്സരങ്ങളില്‍ ചെന്നൈയും ലഖ്‌നൗവും തോല്‍ക്കുകയാണെങ്കില്‍ പോയിന്റ് ടേബിളില്‍ പിന്നെ അവരെ മറികടക്കാന്‍ സാധ്യതയുള്ള രണ്ട് ടീമുകള്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മാത്രമാണ്. ചെന്നൈ, ലഖ്‌നൗ എന്നിവര്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ തോല്‍ക്കുകയും മുംബൈ തങ്ങളുടെ അവസാന മത്സരത്തില്‍ ജയിക്കുകയും ബാംഗ്ലൂര്‍ രണ്ട് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രം ജയിക്കുകയും ചെയ്താല്‍ മുംബൈ ആയിരിക്കും പ്ലേ ഓഫ് കളിക്കുക. ഗുജറാത്ത്, മുംബൈ, ചെന്നൈ, ലഖ്‌നൗ എന്നിങ്ങനെ ആയിരിക്കും അപ്പോള്‍ പ്ലേ ഓഫ് കളിക്കുന്ന നാല് ടീമുകള്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: മുംബൈയുടെ പ്ലേ ഓഫ് സാധ്യത തുലാസില്‍, ഇനി വഴികള്‍ കടുപ്പം !